ചേരുവകള്‍:
- ബീഫ് അര കിലോ
- ടൊമാറ്റോ പ്യൂരി നാല് തക്കാളിയുടേത്
- ടൊമാറ്റോ സോസ് ഒന്നര ടേബ്ള്‍സ്പൂണ്‍
- സവാള നാല് വലുത്
- ഇഞ്ചി അരിഞ്ഞത് ഒരു ടേബ്ള്‍സ്പൂണ്‍
- വെളുത്തുള്ളി അരിഞ്ഞത് ഒരു ടേബ്ള്‍സ്പൂണ്‍
- മുളക് പൊടി നാല് ടീസ്പൂണ്‍
- കോണ്‍ഫ്ളവര്‍ നാല് ടേബ്ള്‍സ്പൂണ്‍
- മല്ലിയില, ഉപ്പ് ആവശ്യത്തിന്
- എണ്ണ വറുക്കാനുള്ളത്
- വെള്ളം രണ്ട് കപ്പ്
തയാറാക്കുന്നവിധം:
ആദ്യം തന്നെ ബീഫ് രണ്ട് ടീസ്പൂണ്‍ മുളക്പൊടിയും രണ്ട് ടേബിള്‍സ്പൂണ്‍ കോണ്‍ഫ്ളവറും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മി യോജിപ്പിച്ച് അരമണിക്കൂര്‍ മാറ്റിവെക്കുക. അരമണിക്കൂറിന് ശേഷം ചുവട് കട്ടിയുള്ള പാത്രത്തില്‍ എണ്ണ ഒഴിച്ച് ബീഫ് വറുത്ത് കോരാം. അതേ പാത്രത്തില്‍ രണ്ട് ടേബ്ള്‍സ്പൂണ്‍ എണ്ണ ഒഴിക്കുക. ചൂടായി വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് ചേര്‍ക്കുക. ഇത് വാടിവരുമ്പോള്‍ ബാക്കിയുള്ള കോണ്‍ഫ്ളവര്‍ ഇട്ട് കൊടുക്കുക. കോണ്‍ഫ്ളവര്‍ മൂത്തുവരുമ്പോള്‍ സവാള ചേര്‍ത്ത് വഴറ്റുക. സവാളയുടെ നിറം മാറിവരുമ്പോള്‍ ബാക്കിയുള്ള മുളകുപൊടി ചേര്‍ത്ത് കൊടുക്കാം. ടൊമാറ്റോ പ്യൂരിയും ടൊമാറ്റോ സോസും ചേര്‍ക്കാം. അവസാനം വറുത്തുവെച്ച ബീഫും ഉപ്പും രണ്ട് കപ്പ് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. പിന്നീട് ഈ കൂട്ട് പ്രഷര്‍ കുക്കറിലേക്ക് മാറ്റി വേവിച്ചെടുക്കാം. മല്ലിയില തൂവി ചൂടേടെ വിളമ്പാം