ചേരുവകള്‍
ചുവന്നുള്ളി: 200 ഗ്രാം
തേങ്ങ തിരുകിയത്: 1 കപ്പ്
ഉലുവ: 1/2 ടേബിള്‍ സ്പൂണ്‍
കായം: ഒരു നുള്ള്
വാളന്‍ പുളി: ഒരു നെല്ലിക്കാ വലിപ്പത്തില്‍
ശര്‍ക്കര പൊടിച്ചത്: 1 ടേബിള്‍ സ്പൂണ്‍
മുളകു പൊടി: 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി: 1/2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി : 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി: 1/4 ടീ സ്പൂണ്‍
വെളുത്തുള്ളി: 2 അല്ലി
കറി വേപ്പില: ഒരു തണ്ട്
ഉപ്പ് : പാകത്തിന്
വെളിച്ചെണ്ണ: 1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പുളി ഒരു കപ്പ് ചെറു ചൂടു വെള്ളത്തില്‍ 15 മിനിറ്റ് മുക്കി വയ്ക്കുക. പിഴിഞ്ഞ് ചാര്‍ അരിച്ച് എടുക്കുക
ചുവന്നുള്ളി തൊലി കളഞ്ഞ് കഴുകിയിട്ട് നെടുകെ അരിയുക.
ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ ഉലുവ ഇടുക. മൂക്കുമ്പോള്‍ തേങ്ങ തിരുകിയത് ചേര്‍ക്കുക. നന്നായി ചുവക്കുന്നതു വരെ ഇടത്തരം തീയില്‍ വറുക്കുക.
മുളകു പൊടി, മല്ലിപ്പൊടി ഇവ ചേര്‍ക്കുക. ഒരു മിനിറ്റ് കഴിഞ്ഞ് വാങ്ങി വയ്ക്കുക.
മിശ്രിതം തണുത്തതിനു ശേഷം അല്പം ചൂട് വെള്ളം നനച്ച് മിക്സിയില്‍ നന്നായി അരച്ച് എടുക്കുക.
ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. വെളിത്തുള്ളി ചതച്ചത് ചേര്‍ക്കുക.
ഇതില്‍ ചുവന്നുള്ളി ചേര്‍ത്തു ചെറുതായി വയട്ടുക.
മഞ്ഞള്‍ പൊടി ചേര്‍ത്ത് ഇളക്കുക. കായം ചേര്‍ക്കുക. കുരുമുളക് പൊടി ചേര്‍ത്ത് ഇളക്കുക.
പുളി വെള്ളം ഒഴിക്കുക. രണ്ട് കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക.
ശര്‍ക്കര പൊടി ചേര്‍ക്കുക.
തിളക്കുമ്പോള്‍ തേങ്ങാ അരച്ച മിശ്രിതം ചേര്‍ക്കുക.
വെന്തതിനു ശേഷം വാങ്ങി വക്കുക