മലയാളിയുടെ ഇഷ്ട്ട വിഭവം കപ്പയും എല്ലും

Advertisement

ചേരുവകൾ

കപ്പ – 1 കി.ഗ്രാം

ഇറച്ചിയോട് കൂടിയ എല്ല് – 750 ഗ്രാം

കുരുമുളക്‌പൊടി – 2 ടീസ്പൂണ്‍

ഇറച്ചി മസാല – 1 ടീസ്പൂണ്‍

മല്ലിപൊടി – അര ടീസ്പൂണ്‍

ഇഞ്ചി – ചെറിയ കഷ്ണം

കറിവേപ്പില – 2 അല്ലി

തേങ്ങ ചിരകിയത് – അര മുറി

വെളുത്തുള്ളി – 5 അല്ലി

പച്ച മുളക് – 5 എണ്ണം

ചുവന്ന ഉള്ളി – 4 അല്ലി

മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

ഇറച്ചിയോട് കൂടിയ എല്ലിന്‍കഷ്ണങ്ങള്‍ നന്നായി കഴുകി മുറിച്ചെടുക്കുക. ഇത് വേവിക്കാന്‍ വെക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി അരിഞ്ഞത്, മഞ്ഞള്‍ പൊടി, മല്ലിപൊടി, മുളക്‌പൊടി, കുരുമുളക്‌പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. വെന്തതിന് ശേഷം അടുപ്പില്‍ നിന്ന് വാങ്ങിമാറ്റിവെക്കുക. കപ്പ തൊലി കളഞ്ഞ് നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി വേവിക്കുക. ഇതില്‍ തേങ്ങ, പച്ചമുളക്, ഉള്ളി, മഞ്ഞള്‍ പൊടി, എന്നിവ ചേര്‍ക്കുക. ഇതിന് മുകളിലേക്ക് നേരത്തെ വേവിച്ചെടുത്ത എല്ല് ചേര്‍ക്കുക. ആവശ്യത്തിന് മുളക്‌പൊടി, ഇറച്ചി മസാല എന്നിവയിടുക. തുടര്‍ന്ന് നന്നായി ചേരുവകള്‍ ഇളക്കിചേര്‍ക്കുക.