4 മണി പലഹാരം കുറുകുറെ റെസിപ്പി

Advertisement

ഉരുളക്കിഴങ്ങ് 4 എണ്ണം

റവ – ഒരു ഗ്ലാസ്

പച്ചമുളക് പൊടിയായ് അരിഞ്ഞ് 3


വറ്റൽമുളക് പൊടിച്ചത്


അരിപ്പൊടി -4 ടേബിൾ സ്പൂൺ


മഞ്ഞൾപ്പൊടി


മുളക് പൊടി


കുരുമുളക് പൊടി


ഉപ്പ്


ഓയിൽ


മല്ലിയില


കറിവേപ്പില


വെള്ളം 1/2 ഗ്ലാസ്

ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിക്കുക.. ഒരു പാത്രം അടുപ്പത്ത് വെച്ച് അതിൽ അര ഗ്ലാസ് വെള്ളം വെച്ച് അതിലേക്ക് മഞ്ഞൾ പൊടിയും ഉപ്പും പിന്നെ ഒരു സ്പൂൺ ഓയിലും ഒഴിച്ച് കൊടുക്കുക.. വെള്ളം ചെറുതായി ചുടായി വരുമ്പോൾ അതിലേക്ക് റവ ചേർത്ത് കുഴക്കുക.ഫ്ളയിം ഓഫ് ചെയ്യുക. പുഴുങ്ങിയ കിഴങ്ങിലേക്ക് തയ്യാറാക്കി വെച്ച റവയും അരി പൊടിയും പച്ചമുളക് അരിഞ്ഞതും വറ്റൽ മുളക് പൊടിച്ചതും ഉപ്പും മല്ലിയിലയും കറിവേപ്പിലയും ചെറുതായി മുറിച്ചതും ചേർത്ത് മാവ് കുഴക്കുന്ന പോലെ കുഴച്ച് വെക്കുക. ശേഷം ഈ മാവിനെ ഇഷ്ടമുള്ള ആകൃതിയിൽ ഉരുട്ടി എടുക്കുക.. എന്നിട്ട് എണ്ണയിൽ പൊരി ച്ചെടുക്കുക…
ചെറിയ ചൂടോടെ തന്നെ കഴിക്കാനാണ് ടേസ്റ്റ്