ബീഫ് – 1 കിലോ
സവാള ഇടത്തരം – രണ്ട്
കുഞ്ഞുള്ളി – ½ കപ്പ്
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – 8-10
പച്ചമുളക് – 4
വറ്റല്‍ മുളക് – 8 – 10
കുരുമുളക് – 1 tsp
മല്ലി – 3 tbsp
(മുളകും മല്ലിയും കുരുമുളകും ചൂടാക്കി പൊടിച്ചു എടുക്കുക.)
മഞ്ഞള്‍പ്പൊടി – ½ tsp
ഗരം മസാല – 1 tbsp ; വീട്ടില്‍ ഉണ്ടാക്കി ചേര്‍ക്കുന്നതാണ് നല്ലത്
ഗരം മസാല തയ്യാറാക്കുന്ന വിധം ;
കറുകപ്പട്ട 2 ചെറിയ കഷണം , ഗ്രാമ്പൂ 4 , ജീരകം ½ ടീസ്പൂണ്‍ ,ഏലയ്ക്കാ 4 ,പെരുംജീരകം അര ടീസ്പൂണ്‍ ,, ..ഇവ ചൂടാക്കി മിക്സറില്‍ പൊടിച്ചു എടുക്കുക.
തേങ്ങാക്കൊത്ത് – ¼ കപ്പ്
കറിവേപ്പില – 2-3 കതിര്‍
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
പാചകം ചെയ്യേണ്ട വിധം :
ബീഫ് ചെറിയ കഷണങ്ങളായി അരിഞ്ഞു കഴുകി വാരി അല്പം മഞ്ഞപൊടിയും ഉപ്പും ചേര്‍ത്ത് വെള്ളം വാലാന്‍ വയ്ക്കുക. അല്പം കുരുമുളക് പൊടിയും കൂടി ചേര്‍ത്ത് കുക്കറില്‍ വെച്ചു ആവശ്യത്തിനു വെള്ളം ഒഴിച്ച് , വേവിയ്ക്കുക (1 കിലോ ബീഫ് ആണെങ്കില്‍ അര കപ്പു വെള്ളം മതി ) 4 – 5 വിസില്‍ മതി. ഇനി ഒരു ചീനച്ചട്ടിയില്‍ കറിവേപ്പില താളിച്ച് തേങ്ങാക്കൊത്ത് ചേര്‍ത്ത് , വഴറ്റിയ ശേഷം ഇഞ്ചിയും വെളുത്തുള്ളിയും കുഞ്ഞുള്ളിയും സവാളയും പച്ചമുളകും വഴറ്റി മസാലകള്‍ ചേര്‍ത്ത് ചൂടാക്കി അതിലേക്കു അല്പം ചൂട് വെള്ളമൊഴിച്ച് വെന്തിരിക്കുന്ന ബീഫും കൂടി ചേര്‍ത്ത് ഇളക്ക്കുക. വയണയില ഉണ്ടെങ്കില്‍ ഒരെണ്ണം ഇതില്‍ ഇട്ടേക്കു,നല്ല മണം കിട്ടും. .അടച്ചു വെച്ച് വേവിയ്ക്കുക.വെന്തു വാങ്ങുന്നതിന് മുന്നേ ഒരു നുള്ള് ഗരം മസാല കൂടി ചേര്‍ത്ത് വാങ്ങണം.ബീഫ് കറി തയ്യാര്‍.