സ്നാക്ക് ബോക്സ് റെസിപ്പി

Advertisement

ഇന്നലെ ഞാൻ ഇവിടെ ഒരു പോസ്റ്റ് ഇട്ടിരുന്നു.അതിനു കിട്ടിയ comments കണ്ടു മനസ്സ് നിറഞ്ഞു ഇതും അങ്ങനെ തന്നെ സപ്പോർട്ട് ചെയ്യുക.കൂടുതൽ കിഡ്സ് സ്പെഷ്യൽ പുറകെ വരുന്നുണ്ട് ട്ടോ . കുട്ടികൾക്ക് 11 മണിക്കും 4 മണിക്ക് സ്കൂൾ വിട്ടു വരുമ്പോഴും കഴിക്കാൻ പറ്റിയ 2 സ്നാക്ക്സ് ആണ് ഇന്ന് കാണിക്കുന്നത്. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

 

ആവശ്യമുള്ള സാധനങ്ങൾ 

സ്നാക്ക് 1 :

ചിക്കൻ / പച്ചക്കറി കട്ലറ്റ്

ചിക്കൻ – എല്ലില്ലാത്ത കഷ്ണം നന്നായി അരച്ചെടുത്തത്

സവാള – ഒന്ന് പൊടിയായി അരിഞ്ഞത്

ഉരുള കിഴങ്ങു – ഒന്ന് പുഴുങ്ങിയത്

capsicum – പൊടിയായി അരിഞ്ഞത്

കുരുമുളക് പൊടി – ഒരു നുള്ളു

കാശ്മീരി മുളക് പൊടി – ഒരു നുള്ളു

ഉപ്പു

എണ്ണ

എല്ലാ ചേരുവകളും കൂടി മിക്സ് ചെയ്തി ഇഷ്ടമുള്ള shapil ആക്കി എണ്ണയിൽ വറുത്തു കോരാം.

സ്നാക്ക് 2 :

പിസ്സ പോക്കറ്റ്

ആവശ്യമുള്ള സാധനങ്ങൾ

ബ്രഡ് – 4

വെളുത്തുള്ളി – ഒരു അല്ലി അരിഞ്ഞത്

സവാള – ഒന്ന് പൊടിയായി അരിഞ്ഞത്

തക്കാളി – ഒന്ന് പൊടിയായി അരിഞ്ഞത്

capsicum – പൊടിയായി അരിഞ്ഞത്’

കുരുമുളക് പൊടി – ഒരു നുള്ളു

ഒറിഗാനോ /ബേസിൽ – ഒരു നുള്ളു

ഒലിവു ഓയിൽ – ഒരു ടീസ്പൂൺ

പിസ്സ ചീസ് – രണ്ടു ടേബിൾസ്പൂൺ

എണ്ണ

ഉപ്പു

ബ്രെഡും ചീസും ഒഴികെ ബാക്കി ഉള്ള ചേരുവകൾ ഒലിവു ഓയിലിൽ നന്നായി വഴറ്റി എടുക്കുക.തണുത്തിട്ടു ചീസ് ഇട്ടു മിക്സ് ചെയ്യുക.ബ്രഡ് ഇന്റെ അരികു മുറിച്ചു കളഞ്ഞു നന്നായി പരത്തി ഫില്ലിംഗ് വെച്ച് വെള്ളം തൊട്ടു നന്നായി സീൽ ചെയ്യുക.ശേഷം എന്നായി വറുത്തു കോരുക   എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി   Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.