മെസ്സിയും ലെസ്സിയും… മെസ്സി കേരളത്തിലെ യുവാക്കൾക്കെല്ലാം പ്രിയപ്പെട്ടവനാണ്… അപ്പോൾ ലെസ്സിയോ?? ഫുട്ബോളിലെ താരമാണ് മെസ്സി എങ്കിൽ ഡ്രിങ്ക്സിലെ താരമാണ് ലെസ്സി… ഇവർ തമ്മിൽ പേരിൽ മാത്രമാണ് സാമ്യം… മെസ്സി ഗോൾ ആണ് അടിക്കുന്നതെങ്കിൽ തൈരിനെ അടിച്ചാണ് നമ്മൾ ലെസ്സി ഉണ്ടാക്കുന്നത്…
പഞ്ചാബ് ആണ് ലെസ്സിയുടെ ജന്മസ്ഥലം… ഇന്ത്യ വിഭജിച്ചപ്പോൾ ലെസ്സി കുടുംബം കുറെ പാകിസ്ഥാനിലേക്ക് പോയി… പക്ഷെ പാൽ വിഭവങ്ങൾ ഇഷ്ടപെടുന്ന പഞ്ചാബികൾ ലെസ്സിയെ കൂടെ നിർത്തി… നോർത്ത് ഇന്ത്യയുടെ പ്രിയപ്പെട്ട ഒരു ഡ്രിങ്ക് ആയി ലെസ്സി മാറിയത് ഇതിന്റെ പോഷക ഗുണങ്ങൾ കാരണം തന്നെയാണ്… ദഹനം, എല്ലിന് ഉറപ്പ് അങ്ങനെ തൈര് കഴിക്കുന്നതിന്റെ എല്ലാ ഗുണങ്ങളും ഇതിലൂടെ നമുക്ക് കിട്ടും… ഉണ്ടാക്കാൻ ആണെങ്കിലോ വളരെ എളുപ്പവും, ഒരു ചായ ഉണ്ടാക്കുന്ന സമയം മതി… എന്നാൽ പിന്നെ നമുക്ക് ഈ മെസ്സിയെ, അല്ല ലെസ്സിയെ നമ്മുടെ കേരളത്തിലും അങ്ങോട്ട് കുടിപ്പിച്ചാലോ…
മാക്സിമം ഷെയർ ആവശ്യമാണ് കൂട്ടുകാരെ 🙏🙏
കൂടുതൽ റെസിപ്പി വീഡിയോകൾ കാണാൻ Swapna’s Food World Youtube channel സബ്സ്ക്രൈബ് ചെയ്യൂ.
വീഡിയോ കാണൂ ഉണ്ടാക്കി നോക്കൂ…