പത്തനംതിട്ടക്കാരുടെ ബീഫ് കറിക്ക് പ്രത്യേക ടേസ്റ്റ് ആണ്, നാടൻ രീതിയിൽ പ്രത്യേക ചേരുവകൾ ഒക്കെ ചേർത്താണ് തയ്യാറാക്കുന്നത്,
Ingredients
ബീഫ് 2 കിലോ
ചെറിയ ഉള്ളി 20
സവാള 2
വെളുത്തുള്ളി 2
ഇഞ്ചി
തേങ്ങാക്കൊത്ത്
പച്ചമുളക് ഒന്ന്
കറിവേപ്പില
കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി അര ടീസ്പൂൺ
മല്ലിപ്പൊടി മൂന്ന് ടേബിൾ സ്പൂൺ
ഗരം മസാല 1 1/4 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ
ഉപ്പ്
കുരുമുളകുപൊടി ഒന്നര ടേബിൾസ്പൂൺ
Preparation
അടി കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക അതിലേക്ക് തേങ്ങാക്കൊത്ത് ചേർത്ത് റോസ്റ്റ് ചെയ്ത് ശേഷം എടുത്തു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി സവാള കറിവേപ്പില ഇവയെല്ലാം ചേർക്കാം നല്ലപോലെ മൂപ്പിച്ചു കഴിഞ്ഞു മസാല പൊടികൾ ചേർക്കാം കായപ്പൊടിയും ചേർക്കണം ഇതിന്റെ പച്ചമണം മാറുമ്പോൾ തിളച്ചവെള്ളം ഒഴിച്ച് മിക്സ് ചെയ്ത ശേഷം ബീഫ് ചേർക്കാം ഇനി പാത്രം മൂടിവച്ച് ബീഫ് നന്നായി വേവിച്ചെടുക്കുക ബീഫ് വെന്ത് ചാറു കുറുമ്പോൾ തീ ഓഫ് ചെയ്യാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Uppumanga ഉപ്പുമാങ്ങ