പച്ചമാങ്ങ റെസിപ്പി

Advertisement

ഇപ്പോൾ പച്ചമാങ്ങയുടെ സീസൺ ആയതുകൊണ്ട് ധാരാളം റെസിപ്പികൾ നിങ്ങൾ കാണുന്നുണ്ടാകും ഈ വെറൈറ്റി റെസിപ്പി നിങ്ങൾക്കറിയാമോ?

Ingredients

പച്ചമാങ്ങ -ഒന്ന്

തേങ്ങ -രണ്ടു പിടി

വെളിച്ചെണ്ണ

കടുക്

ഇഞ്ചി വെളുത്തുള്ളി

കറിവേപ്പില

മുളക് പൊടി -ഒരു ടീസ്പൂൺ

ഉലുവപ്പൊടി -കാൽ ടീസ്പൂൺ

ഉപ്പ്

കായപ്പൊടി -കാൽ ടീസ്പൂൺ

ശർക്കര പൊടി -ഒരു ടീസ്പൂൺ

Preparation

മാങ്ങ കഷണങ്ങളായി മുറിക്കുക ശേഷം തേങ്ങയും മാങ്ങയും മിക്സിയിൽ ഒന്ന് ചതച്ചെടുക്കാം ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കി കടുക് ചേർത്ത് പൊട്ടിക്കുക, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം മാങ്ങ തേങ്ങാ മിക്സ് ചേർക്കാം വെള്ളത്തിന്റെ അംശം വറ്റുന്നത് വരെ നന്നായി വേവിക്കണം ശേഷം ഉപ്പും മസാലപ്പൊടികളും ചേർക്കാം എല്ലാം കൂടി നന്നായി യോജിപ്പിച്ച് അവസാനം ശർക്കര പൊടി ചേർക്കാം നന്നായി മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യുക

വിശദമായി അറിയാൻ വീഡിയോ കാണുക

പച്ചമാങ്ങ കിട്ടിയാൽ ഇതൊന്ന് ഉണ്ടാക്കി നോക്കിക്കോളൂ... ചോറുണ്ണാൻ ഇത് മാത്രം മതി....

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Annayude Adukala