ഏത് കാലാവസ്ഥയിലും ദോശ ഇഡലി അപ്പം ഇവയ്ക്കായി തയ്യാറാക്കിയിരിക്കുന്ന മാവ് രണ്ടുദിവസം ഫ്രിഡ്ജിൽ മാറ്റിവെച്ചാലും പിന്നീട് സോഫ്റ്റ് ആയി കിട്ടാനായി ഈ സൂത്രം ചെയ്തു നോക്കൂ..
Preparation
അപ്പം ഇഡലി ദോശ ഇവയൊക്കെ തയ്യാറാക്കാനായി മാവ് അരയ്ക്കുമ്പോൾ എപ്പോഴും കുറച്ച് കൂടുതൽ ആവാറുണ്ട് ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചാലും പിന്നീട് ഉണ്ടാക്കുമ്പോൾ പലഹാരത്തിന് ആദ്യം ഉണ്ടാക്കിയ അത്രയും ഫ്രഷ്നെസ് ഉണ്ടാവില്ല എന്നാൽ മാവ് ഒട്ടും വേസ്റ്റ് ആവാതെ മുഴുവനും നല്ല സോഫ്റ്റ് പലഹാരം ഉണ്ടാക്കിയെടുക്കാനായി ഇതുപോലെ ചെയ്താൽ മതി തലേദിവസം അരച്ചുവെച്ച മാവ് പിറ്റേന്നായിരിക്കും നന്നായി പൊങ്ങി വന്നിട്ടുണ്ടാവുക ഇതിൽ ആവശ്യത്തിനുള്ളത് മാറ്റിവെച്ച് ബാക്കി എയർ ടൈറ്റ് ആയിട്ടുള്ള ഒരു കണ്ടെയ്നറിൽ ആക്കി വേണം സൂക്ഷിക്കാൻ… ഉപ്പോ മറ്റൊന്നും ചേർക്കാതെ വേണം സൂക്ഷിക്കാൻ. ഇനി ദോശ ഉണ്ടാക്കുമ്പോൾ അവസാനത്തെ മാവുകൊണ്ട് എപ്പോഴും പെർഫെക്ട് ദോശ കിട്ടാറില്ല ഇങ്ങനെയാകുമ്പോൾ മാവ് വേസ്റ്റ് ആവാറുണ്ട് ഇത് ഒഴിവാക്കാൻ ആയി ആദ്യം തന്നെ കുറച്ച് പതഞ്ഞ മാവ് മാറ്റിവെക്കുക, ദോശ ഉണ്ടാക്കി കഴിയാറാകുമ്പോൾ ഈ മാവ് പാത്രത്തിൽ ഇട്ട് മിക്സ് ചെയ്യുക ഇനി ഉണ്ടാക്കുമ്പോൾ നല്ല ദോശ കിട്ടും
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള വീഡിയോകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mallus In Karnataka