നോർത്ത് ഇന്ത്യൻ സ്റ്റൈൽ കിടിലൻ ടൊമാറ്റോ റൈസ് തയ്യാറാക്കിയാലോ? ഇടയ്ക്ക് ബിരിയാണിക്ക് ഒക്കെ പകരമായി ഇതൊന്നു തയ്യാറാക്കി കഴിച്ചു നോക്കൂ..
ingredients
ബസ്മതി റൈസ് -രണ്ട് കപ്പ്
ബട്ടർ -രണ്ട് ടേബിൾസ്പൂൺ
എണ്ണ -രണ്ട് ടേബിൾ സ്പൂൺ
ഏലക്കായ -നാല്
ഗ്രാമ്പൂ -6
കറുവപ്പട്ട
കച്ചോലം
ബേ ലീഫ്
സവാള- നാല്
പച്ചമുളക് -4
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ
തക്കാളി -നാല്
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
ഉപ്പ് -ഒന്നര ടീസ്പൂൺ
മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ
ഗരംമസാല -ഒരു ടീസ്പൂൺ
മല്ലിയില
Preparation
അരി കഴുകിയതിനുശേഷം വേവിച്ചെടുക്കുക എന്ത് ചോറിന് ഒരു പരന്ന പാത്രത്തിലേക്ക് ഇട്ട് ചൂട് കളഞ്ഞ് എടുക്കണം ഇല്ലെങ്കിൽ ഒട്ടിപ്പിടിക്കും ഇനി മസാല തയ്യാറാക്കാം അതിനായി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയും ബട്ടറും ചേർത്ത് ചൂടാക്കുക ഇതിലേക്ക് മസാലകൾ ചേർത്ത് വഴറ്റിയതിനുശേഷം സവാളയും പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കാം അതും നല്ലതുപോലെ വഴറ്റണം ശേഷം തക്കാളി ചേർക്കാം തക്കാളി ഉടയുമ്പോൾ മസാലപ്പൊടികളും ഉപ്പും ഒക്കെ ചേർക്കാം ഇതെല്ലാം മിക്സ് ചെയ്തു കഴിഞ്ഞ് ചോറ് ഇതിലേക്ക് ഇട്ട് മസാലയുമായി നല്ലപോലെ മിക്സ് ചെയ്യുക യോജിപ്പിച്ച് കഴിഞ്ഞാൽ കുറേയേറെ മല്ലിയില ചേർത്ത് കൊടുക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sudharmma Kitchen