ആവശ്യമുള്ള സാധനങ്ങള്‍
പൊന്നി അരി 2 കിലോ
ഉഴുന്ന് 300 ഗ്രാം
ഉലുവ 10 ഗ്രാം
ഉപ്പു അവശ്യത്തിനു
Ponni rice 2kg
Gram to 300 grams
Fenugreek, 10 g
salt
തയ്യാറാക്കുന്ന വിധം
രാമശ്ശേരി ഇഡ്ഡലി
തയ്യാറാക്കുന്ന്നതില്‍ആണ് അതിന്റെ പ്രത്യകതയുള്ളത് . സാധാരണ ഇഡ്ഡലി മാവു തയ്യാറാക്കുന്ന പോലെ അരിയും , ഉഴുന്നും, ഉള്ളുവയും തലേന്ന് അരച്ച് വെച്ച് പിറ്റേദിവസം ആണ് ഇത് ഉണ്ടാക്കുന്നത് . ഉണ്ടാക്കാന്‍ സാധാരണ വിറകു അടുപ്പ് ആണ് ഉപയോഗിക്കുന്നത് . പുളിയുടെ വിറകു ആണ് ഉത്തമം എന്ന് പറയപെടുന്നു . മണ്‍കലത്തില്‍ വെള്ളം വെച്ച് അതിന്റെ മുകളില്‍ ഒരു തട്ട് വെക്കുന്നു . തട്ട് എന്ന് പറഞ്ഞാല്‍ മണ്‍കലത്തിന്റെ മുകള്‍ഭാഗം മാത്രം എടുത്തു കനം കുറഞ്ഞ തുണി ചുറ്റി ഉണ്ടാക്കുന്ന ഒരു തട്ട് .
നടുഭാഗം അല്പം കുഴിഞ്ഞു ഇരിക്കും. ഇതില്‍ മാവ് ഒഴിക്കുന്നു . ഇത് പോലെ രണ്ടോ മൂന്നോ തട്ട് കൂടി വെച്ച് ഈ തട്ടുകള്‍ എല്ലാം മൂടത്തക്ക വിധത്തില്‍ മറ്റൊരു പാത്രം കൊണ്ട് അടച്ചു വേവിക്കുന്നു .ഇഡ്ഡലി എന്നാണ് പേര് എങ്കിലും, രാമശ്ശേരി ഇഡ്ഡലിക്ക് സാമ്യം ദോശയോടു ആണ് .ഈ ഇഡ്ഡലി പലരും ഉണ്ടാക്കാന്‍ ശ്രമിച്ചു പരാജയപെട്ടതാണ് . നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ
ചമ്മന്തിപൊടിടി
പാലകാടന്‍ മട്ട അരി , വറ്റല്‍മുളക്, ജീരകം , ഉഴുന്നുപരിപ്പ് (തോണ്ടോടുകൂടിയത്) ഇതൊക്കെ കൂടി വറുത്തു എടുത്തു അല്പം ഉപ്പു ചേര്‍ത്ത് പൊടിച്ചു എടുക്കുന്നതാണ് ആ പ്രത്യക ചമ്മന്തിപൊടി. വെളിച്ചെണ്ണ കൂടി കുഴച്ചു ഉപയോഗിക്കാം