തേങ്ങ ഐസ്ക്രീം

Advertisement

ഈ ചൂടിൽ കഴിക്കാൻ പറ്റിയ കിടിലൻ ഒരു ഐസ്ക്രീം തേങ്ങ ഉണ്ടെങ്കിൽ നിങ്ങൾക്കും ഇത് തയ്യാറാക്കാം, വെക്കേഷൻ അല്ലേ കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കു… റെസിപ്പി ആദ്യ കമന്റിൽ

Ingredients

തേങ്ങ -ഒന്ന്

പാൽ -ഒരു കപ്പ്

കോൺഫ്ലോർ -രണ്ട് ടേബിൾ സ്പൂൺ

പഞ്ചസാര

വാനില എസൻസ് -ഒരു ടീസ്പൂൺ

പാൽപ്പൊടി- അര കപ്പ്

Preparation

തേങ്ങ ചിരട്ടയിൽ നിന്നും അടർത്തിയെടുത്ത് പുറകിലുള്ള ബ്രൗൺ ഭാഗം മുറിച്ചു മാറ്റുക ശേഷം ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിൽ ചേർത്ത് അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. പാലും കോൺഫ്ലോർ മിക്സ് ചെയ്ത് കുറുക്കിയെടുക്കുക ഇത് മിക്സിയിലേക്ക് ചേർക്കാം കൂടെ പഞ്ചസാര പാൽ പൊടി വാനില എസൻസ് കുറച്ചു വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക ഈ മിക്സിനെ ചെറിയ പാത്രങ്ങളിലാക്കി ഫ്രീസറിൽ വച്ച് എട്ടുമണിക്കൂർ തണുപ്പിച്ചെടുക്കുക

വിശദമായി അറിയാൻ വീഡിയോ കാണുക

  തേങ്ങഉണ്ടെങ്കിൽ ഈ ചൂട് സമയത്ത് ഇതുപോലെ ഒരു ഐസ്ക്രീം ഉണ്ടാക്കികഴിക്കൂ | Coconut Ice Cream |

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയുക Silna’s Kitchen