ബീഫ് അച്ചാർ

Advertisement

ഈ ബീഫ് അച്ചാർ ഒരു സ്പൂൺ ഉണ്ടെങ്കിൽ ഒരു പാത്രം നിറച്ച് ചോറ് കഴിക്കാം കറി ഒന്നുമില്ലാതെ തന്നെ…

Ingredients

ബീഫ് ഒരു കിലോ

മുളകുപൊടി മൂന്നര ടേബിൾസ്പൂൺ

കാശ്മീരി മുളകുപൊടി മൂന്നര ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ

ഗരം മസാല ഒന്നര ടീസ്പൂൺ

കാന്താരി മുളക്

വെളുത്തുള്ളി 5 ടേബിൾ സ്പൂൺ

ഇഞ്ചി അഞ്ച് ടേബിൾ സ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂൺ

ഉപ്പ്

ലെമൺ ജ്യൂസ് രണ്ട് ടീസ്പൂൺ

വിനഗർ കാൽ കപ്പ്

നല്ലെണ്ണ

ഉലുവപ്പൊടി കാൽ ടീസ്പൂൺ

കായം കാൽ ടീസ്പൂൺ

preparation

മീഡിയം സൈസിൽ കട്ട് ചെയ്തെടുത്ത ബീഫിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഗരം മസാല മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പ് ഇവ ചേർത്ത് നല്ലപോലെ മാരിനേറ്റ് ചെയ്യുക ശേഷം കുക്കറിൽ വെള്ളമൊന്നും ചേർക്കാതെ നന്നായി വേവിച്ചെടുക്കാം.

ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ അരിഞ്ഞത് ചേർക്കാം ബ്രൗൺ നിറമാകുന്നതുവരെ നല്ലപോലെ വഴറ്റുക ശേഷം പാനിൽ നിന്നും മാറ്റാം ഇനി ഇഞ്ചി മാത്രം അരിഞ്ഞത് എണ്ണയിൽ വറുത്തെടുത്ത് മാറ്റിവയ്ക്കാം അടുത്തതായി കാന്താരി മുളകും കറിവേപ്പിലയും ഇതുപോലെ വറുത്തെടുത്ത് മാറ്റാം ബീഫും ഫ്രൈ ചെയ്തെടുത്ത് മാറ്റണം വറുത്തുവെച്ച മുളക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില ഇതിൽ നിന്നും കുറച്ചെടുത്ത് മിക്സിയിലിട്ട് ഒന്ന് അരച്ചെടുക്കുക വീണ്ടും പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് മുളകുപൊടി ചേർത്ത് ചൂടാക്കുക ശേഷം അരച്ചെടുത്തിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി മിക്സ് ചേർക്കാം അടുത്തതായി നാരങ്ങാനീര് വിനഗർ കുറച്ച് ഉപ്പ് ഇവയെല്ലാം ചേർക്കാം ഇനി വറുത്തു വച്ചിരിക്കുന്ന ചേരുവകൾ എല്ലാം കൂടി ഒരുമിച്ച് ചേർക്കാം ശേഷം കായപ്പൊടിയും ഉലുവ പൊടിയും എല്ലാം ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക ചൂടാറുമ്പോൾ കുപ്പിയിൽ അടച് സൂക്ഷിക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ബീഫ് അച്ചാർ ഇങ്ങിനെ ഒന്ന് തയ്യാറാക്കി നോക്കൂ..//Tasty and Spicy Beef Pickle//Beef Pickle//

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക രുചിക്കൂട്ട്