പച്ച മാങ്ങ കൊണ്ട് രുചികരമായ ഒരു കറി തയ്യാറാക്കുന്നത് കണ്ടു നോക്കൂ… ഈ റെസിപ്പി ഒരിക്കലും മിസ്സ് ചെയ്യരുത്
Ingredients
പച്ചമാങ്ങ -രണ്ട്
ചെറിയുള്ളി ചതച്ചത് -മുക്കാൽ കപ്പ്
പച്ചമുളക് -രണ്ട്
ഉണക്കമുളക് -നാല്
കറിവേപ്പില
ഇഞ്ചി
തൈര് -അരക്കപ്പ്
തേങ്ങ -അരക്കപ്പ്
ജീരകം -അര ടീസ്പൂൺ
വെളിച്ചെണ്ണ -ഒന്നര ടേബിൾസ്പൂൺ
കടുക്
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
മുളകുപൊടി -കാൽ ടീസ്പൂൺ
കായപ്പൊടി -കാൽ ടീസ്പൂൺ
ഉപ്പ്
Preparation
ആദ്യം മുറിച്ചെടുത്ത മാങ്ങ പച്ചമുളക് ജീരകം വെള്ളം എന്നിവ നന്നായി അരച്ചെടുക്കുക. ഒരു മൺകലത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുകും ജീരകവും ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി ചെറിയുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റാം. ശേഷം ഉണക്കമുളക് കറിവേപ്പില എന്നിവ ചേർക്കാം എല്ലാം കൂടി നന്നായി വഴറ്റിയതിനുശേഷം മസാല പൊടികൾ ചേർക്കാം ഇനി അരച്ചുവെച്ച മാങ്ങ ചേർക്കാം നന്നായി തിളയ്ക്കുമ്പോൾ തൈരും ഉപ്പും ചേർക്കാം നല്ലപോലെ തിളച്ചു കഴിഞ്ഞ് തീ ഓഫ് ചെയ്യാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World