മസാല ബോണ്ട

Advertisement

ചായക്കടയിൽ നിന്നും വാങ്ങുന്ന ഉരുളക്കിഴങ്ങ് മസാല ബോണ്ട വീട്ടിൽ തയ്യാറാക്കാം… തീർച്ചയായും വീട്ടിൽ ഉണ്ടാക്കുന്നതിന് കൂടുതൽ രുചി തന്നെയാണ്..

ingredients

മസാല ഉണ്ടാക്കാൻ

ഉരുളക്കിഴങ്ങ് വേവിച്ചത് -മൂന്ന്

സവാള -ഒന്ന്

കറിവേപ്പില

പച്ചമുളക് -രണ്ട്

ഇഞ്ചി -ഒരു കഷണം

മല്ലിയില

ഉപ്പ്

മഞ്ഞൾപൊടി -അര ടീസ്പൂൺ

എണ്ണ -രണ്ട് ടീസ്പൂൺ

കടുക് -ഒരു ടീസ്പൂൺ

ജീരകം -അര ടീസ്പൂൺ

മാവ് തയ്യാറാക്കാൻ

മൈദ -അരക്കപ്പ്

കടലമാവ് -അരക്കപ്പ്

ഉപ്പ്

കായം -രണ്ടു നുള്ള്

മഞ്ഞൾപ്പൊടി -രണ്ടു നുള്ള്

മുളകുപൊടി -രണ്ടു നുള്ള്

Preparation

ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് കടുക് ചേർത്ത് പൊട്ടിക്കാം , ശേഷം ജീരകം കൂടി ചേർക്കാം ഇനി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റാം ശേഷം പച്ചമുളകും ഇഞ്ചിയും ചേർക്കാം ഇതെല്ലാം വഴന്നു വരുമ്പോൾ ഉപ്പ് ചേർക്കുക എല്ലാം മിക്സ് ചെയ്ത് നന്നായി വഴന്നു വരുമ്പോൾ വേവിച്ചുടച്ച ഉരുളക്കിഴങ്ങ് ചേർക്കാം ഒപ്പം എടുത്ത് വെച്ചിരിക്കുന്ന മസാലപ്പൊടികളും ഇതിലേക്ക് ചേർക്കാം പൊടികളുടെ പച്ചമണം മാറുമ്പോൾ മല്ലിയില ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം.

ഇനി തന്നിരിക്കുന്ന ചേരുവകൾ ഉപയോഗിച്ച് കട്ടിയുള്ള ഒരു ബാറ്റർ തയ്യാറാക്കുക, ഉരുളക്കിഴങ്ങ് മസാല ചൂടാറുമ്പോൾ ചെറിയ ബോളുകൾ ആക്കി മാറ്റാം ഈ ബോളുകളെ ബാറ്റെറിൽ മുക്കി ചൂടായ എണ്ണയിലിട്ട് പൊരിച്ചെടുക്കുക

വിശദമായി അറിയാൻ വീഡിയോ കാണുക

How to make MasalaBonda | ചായക്കട സ്പെഷ്യൽ ഉരുളക്കിഴങ്ങ് ബോണ്ട | @ Vadakarakaari

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vadakarakaari