റവ ബിർണി

Advertisement

റവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു കാസർഗോഡൻ സ്പെഷ്യൽ സ്നാക്കാണ് ബിർണി, ഈ നാടൻ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

Ingredients

നെയ്യ്

കശുവണ്ടി

മുന്തിരി

റവ ഒരു ഗ്ലാസ്

വെള്ളം ഒരു ഗ്ലാസ്

പാല് 2 ഗ്ലാസ്

പഴം

പഞ്ചസാര

Preparation

ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് കശുവണ്ടി മുന്തിരിയും ചേർത്ത് വറുക്കാം ഇനി റവ ചേർത്ത് നല്ലോണം റോസ്റ്റ് ചെയ്യുക, റവ നന്നായി വേവുമ്പോൾ പാലും വെള്ളവും ചേർക്കാം, ആവശ്യത്തിനുള്ള മധുരം കൂടി ചേർത്ത് നന്നായി കുറുക്കി കട്ടിയാക്കി എടുക്കുക ഇതിനെ ഒരു പ്ലേറ്റിലേക്ക് മാറ്റി പരത്തി കൊടുക്കുക, മുകളിൽ പഴം വട്ടത്തിലരിഞ്ഞു വച്ചു കൊടുക്കാം , ചൂടാറുമ്പോൾ മുറിച്ചെടുത്ത് കഴിക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

കാസറഗോഡ് സ്പെഷ്യൽ ബിർണി/റവ ബിർണി /birni recipe@Shazaash123 #birni

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shazaash