ഉള്ളിൽ ചിക്കൻ ഫില്ലിംഗ് വെച്ച് ആവിയിൽ വേവിച്ചെടുത്ത വട്ടയപ്പം, നോമ്പു തുറക്കുമ്പോൾ ഇത് ഒരു കഷണം മതി…
Ingredients
അരിപ്പൊടി -രണ്ട് ഗ്ലാസ്
പഞ്ചസാര -ഒരു ടേബിൾ സ്പൂൺ
ഉപ്പ്
ചോറ് -രണ്ട് ടേബിൾ സ്പൂൺ
തേങ്ങ -രണ്ട് ടേബിൾ സ്പൂൺ
വെള്ളം
ബട്ടർ
വറ്റൽ മുളക്
സവാള -ഒന്ന്
ഉപ്പ്
പച്ചമുളക് -രണ്ട്
തക്കാളി
മഞ്ഞൾപൊടി
മുളകുപൊടി -ഒരു ടേബിൾ സ്പൂൺ
മല്ലിപ്പൊടി -മുക്കാൽ ടേബിൾ സ്പൂൺ
ചിക്കൻ വേവിച്ചുടച്ചത്
കുരുമുളകുപൊടി
ഗരം മസാലപ്പൊടി
Preparation
മിക്സി ജാറിലേക്ക് അരിപ്പൊടി ചോറ് പഞ്ചസാര ഉപ്പ് തേങ്ങ വെള്ളം എന്നിവ ചേർത്ത് നന്നായി അരയ്ക്കുക അടുത്തതായി ഫില്ലിംഗ് തയ്യാറാക്കാം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ഉണക്കമുളക് ചേർത്ത് മൂപ്പിച്ച് സവാള ചേർക്കാം ശേഷം പച്ചമുളക് ചേർത്ത് വഴറ്റാം ഇനി തക്കാളിയും ചേർക്കാം ശേഷം മസാല പൊടികൾ ചേർക്കാം നന്നായി വഴറ്റിയതിനുശേഷം ചിക്കൻ വേവിച്ചത് ചേർക്കാം എല്ലാം കൂടി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക ഒരു പാത്രത്തിൽ നെയ്യ് തേച്ചു കൊടുക്കുക ആദ്യം കുറച്ചു മാവൊഴിച്ച് വെന്തതിനുശേഷം ഫീലിംഗ് ഇടുക മുകളിലായി കുറച്ചുകൂടി മാവൊഴിച്ച് നന്നായി വേവിച്ചെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക swaaha cooking world