ഉരുളക്കിഴങ്ങും കൂണും ചേർത്ത് കിടിലൻ മസാല, പലഹാരങ്ങളുടെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാനായി കിടിലൻ കറി…
Ingredients
കൂൺ -ഒരു ബോക്സ്
ഉരുളക്കിഴങ്ങ് -2
സവാള -2
തക്കാളി -ഒന്ന്
വെളിച്ചെണ്ണ
പെരുഞ്ചീരകം
വെളുത്തുള്ളി -മൂന്ന്
ഇഞ്ചി
കശുവണ്ടി- അഞ്ച്
പച്ചമുളക്- രണ്ട്
ചെറിയ ജീരകം
മഞ്ഞൾപൊടി
മല്ലിപ്പൊടി
മുളകുപൊടി
കുരുമുളകുപൊടി
മല്ലിയില
Preparation
ഒരു കുക്കറിൽ എണ്ണയൊഴിച്ച് ചൂടാക്കുക പെരിഞ്ചീരകം ചേർത്ത് പൊട്ടുമ്പോൾ വെളുത്തുള്ളി ഇഞ്ചി ഇവ ചേർക്കാം ഇത് വഴറ്റിയ ശേഷം കശുവണ്ടി സവാള പച്ചമുളക് ഇവയെല്ലാം ചേർക്കാം ഇത് നന്നായി വഴറ്റി എടുത്തതിനുശേഷം തീ ഓഫ് ചെയ്യുക ചൂടാറുമ്പോൾ അരച്ചെടുക്കണം വീണ്ടും കുക്കറിൽ എണ്ണ ചേർത്ത് ചൂടാക്കുക ചെറിയ ജീരകം ചേർത്ത് ശേഷം ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി വഴറ്റുക മൂന്നു മിനിറ്റിനു ശേഷം കൂൺ ചേർക്കാം, ഇത് രണ്ടും വേവുമ്പോൾ മസാലപ്പൊടികൾ ചേർക്കാം പച്ച മണം മാറുമ്പോൾ അരച്ചുവച്ച പേസ്റ്റ് ചേർക്കാം കുറച്ചു വെള്ളം കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക കുക്കറടച്ച് ഒരു വിസിൽ വേവിക്കാം, അവസാനമായി കുറച്ചു മല്ലിയിലയും പച്ചമുളകും ചേർത്ത് സെർവ് ചെയ്യാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക GOWRIS COOKTUBE