ചിക്കൻ പോപ്പ്സിക്കിൾ

Advertisement

മാവ് കുഴയ്ക്കണ്ട മസാല വഴറ്റി സമയം കളയേണ്ട, ഇഫ്താറിൽ തയ്യാറായി ഇതാ എളുപ്പത്തിൽ ഒരു റെസിപ്പി.. ചിക്കൻ പോപ്പ്സിക്കിൾ..

Ingredients

ചിക്കൻ -250 ഗ്രാം

ഉപ്പ്

മഞ്ഞൾപൊടി

മുളകുപൊടി -അര ടീസ്പൂൺ

ഗരം മസാല -1/4 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ

തൈര് -ഒരു ടീസ്പൂൺ

കറിവേപ്പില

സവാള -1

ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്

ക്യാപ്സിക്കം പൊടിയായി അരിഞ്ഞത്

സ്പ്രിങ് ഒണിയൻ

ബീൻസ്

മല്ലിയില

മുളക് ചതച്ചത്

കുരുമുളകുപൊടി

ഉപ്പ്

ടൊമാറ്റോ സോസ്

വേവിച്ചടച്ച ഉരുളക്കിഴങ്ങ്

ബ്രഡ് ക്രംബ്സ്

മൈദ വെള്ളം മിക്സ്‌

എണ്ണ

Preparation

ചെറുതായി അരിഞ്ഞ ചിക്കൻ കഷണങ്ങളിലേക്ക് മസാലപ്പൊടി തൈര് കറിവേപ്പില എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് കുറച്ചു സമയം വെച്ചതിനുശേഷം ഫ്രൈ ചെയ്തെടുക്കുക ഇതിനെ ചെറുതായി പൊടിച്ചെടുക്കണം ഇനി ഒരു ബൗളിലേക്ക് പച്ചക്കറികൾ അരിഞ്ഞത് മുളക് ചതച്ചത് കറിവേപ്പില ഉപ്പ് സോസ് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്യുക കൂടെ ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് ചേർത്ത് മിക്സ് ചെയ്യാം ബ്രഡ് എടുത്ത് സൈഡ് റിമൂവ് ചെയ്ത് ചെറുതായി ആവി കേറ്റി എടുക്കുക ശേഷം പരത്തി മുകളിൽ ഫില്ലിംഗ് തേച്ചുപിടിപ്പിക്കുക ഒരു ഐസ് സ്റ്റിക്ക് വെച്ച് റോൾ ചെയ്തു ഐസ്ക്രീം പോലെ ആക്കി എടുക്കുക ഇങ്ങനെ തയ്യാറാക്കിയ സ്റ്റിക്കുകൾ എല്ലാം മൈദ വെള്ളം മിക്സിയിൽ മുക്കിയ ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്യുക ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

മാവ് കുഴക്കാതെ മസാല വഴറ്റാതെ 5മിനിറ്റിൽ അടിപൊളി Snack||Ramzan special || Chicken Popsicle recipe

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ayisha’s Dream world