ശതാവരി കിഴങ്ങിന് ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് അറിയാമെങ്കിലും നമ്മൾ അത് പാചകം ചെയ്യാനായി എടുക്കാറില്ല, ഇതാ ശതാവരിക്കിഴങ്ങ് ഉപയോഗിച്ച് കിടിലൻ ഒരു റെസിപ്പി
Ingredients
ശതാവരിക്കിഴങ്ങ്
എണ്ണ
കടുക്
കായം
മഞ്ഞൾപൊടി
പച്ചമുളക്
കറിവേപ്പില
കാശ്മീരി ചില്ലി പൗഡർ
ഉപ്പ്
വിനാഗിരി
വെള്ളം
Preparation
ആദ്യം കിഴങ്ങ് നന്നായി കഴുകി എടുക്കുക, ശേഷം തൊലി കളഞ്ഞു ചെറുതായി മുറിച്ചെടുക്കാം. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കിഴങ്ങ് വറുത്തെടുത്ത് മാറ്റിവയ്ക്കുക, അതേ പാനിലേക്ക് കടുക് ചേർത്ത് പൊട്ടുമ്പോൾ പച്ചമുളക് കായം കറിവേപ്പില എന്നിവ ചേർക്കാം, ഇതെല്ലാം നന്നായി മൂത്ത് വരുമ്പോൾ മസാല പൊടികൾ ചേർക്കാം, അതിന്റെ പച്ചമണം മാറുമ്പോൾ ഈന്തപ്പഴം ചേർക്കാം, നന്നായി വെന്ത് കഴിഞ്ഞ് വിനാഗിരി ഒഴിക്കുക, ഇനി കിഴങ്ങ് ചേർക്കാം, നല്ലപോലെ യോജിപ്പിച്ചശേഷം കുറച്ച് തിളച്ച വെള്ളം ഒഴിക്കുക, അത് വറ്റുമ്പോൾ തീ ഓഫ് ചെയ്തു ചൂടാറാനായി വയ്ക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ammas Adukkala