വെജിറ്റേറിയൻ ഫുഡ് മാത്രം കഴിക്കുന്നവർക്ക് മീൻ പൊള്ളിച്ചത് കാണുമ്പോൾ കൊതി തോന്നാറുണ്ടോ എങ്കിൽ ഈ സോയാബീൻ പൊള്ളിച്ചത് ട്രൈ ചെയ്തു കഴിച്ചു നോക്കിക്കോളൂ…
Ingredients
മാരിനേറ്റ് ചെയ്യാൻ
സോയാചങ്ക്സ് -രണ്ട് കപ്പ്
കാശ്മീരി ചില്ലി പൗഡർ -ഒരു ടേബിൾ സ്പൂൺ
ഗരം മസാല -അര ടീസ്പൂൺ
കുരുമുളകുപൊടി -കാൽ ടീസ്പൂൺ
മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ
മല്ലിപ്പൊടി -അര ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -അര ടീസ്പൂൺ
ഉപ്പ്
എണ്ണ
ഗ്രേവി ഉണ്ടാക്കാൻ
എണ്ണ -രണ്ട് ടേബിൾ സ്പൂൺ
പെരുംജീരകം -അര ടീസ്പൂൺ
സവാള മൂന്ന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ
കറിവേപ്പില
കാശ്മീരി ചില്ലി പൗഡർ -രണ്ട് ടേബിൾ സ്പൂൺ
മല്ലിപ്പൊടി -ഒന്നര ടേബിൾസ്പൂൺ
ഗരം മസാല -അര ടീസ്പൂൺ
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
ഉപ്പ്
തക്കാളി -രണ്ട്
വെള്ളം -കാൽ കപ്പ്
തേങ്ങ
കശുവണ്ടി അഞ്ച്
Preparation
ആദ്യം സോയ ചങ്ക്സ് തിളച്ച വെള്ളത്തിലേക്ക് ഇട്ടു സോക്ക് ചെയ്ത് എടുക്കാം, വെള്ളം പിഴിഞ്ഞു കളഞ്ഞതിനുശേഷം തന്നിരിക്കുന്ന ചേരുവകൾ ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക, 10 മിനിറ്റ് വെച്ചതിനുശേഷം നന്നായി ഫ്രൈ ചെയ്തെടുക്കാം
ഇനി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക സവാള ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റാം അടുത്തതായി മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്യുക ശേഷം തക്കാളി ചേർക്കാം തക്കാളി വേവുമ്പോഴേക്കും തേങ്ങയും കശുവണ്ടിയും അല്പം വെള്ളം ചേർത്ത് അരച്ചെടുക്കാം, ഇതിനെ മസാലയിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം വാഴയില ചൂടാക്കിയെടുത്ത് അതിലേക്ക് ആദ്യം മസാല വയ്ക്കുക മുകളിലായി സോയ ഇട്ടു കൊടുക്കാം വീണ്ടും മസാല വെച്ച് പൊതിഞ്ഞ് കെട്ടി ഒരു പാനിൽ വെച്ച് നന്നായി പൊള്ളിച്ചു എടുക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Isha’s SpicyTasty World