ഈയൊരു വെറൈറ്റി സാമ്പാർ ഒരിക്കൽ തയ്യാറാക്കി നോക്കൂ… ചോറിനൊപ്പം ആണെങ്കിലും ദോശ ഇഡലി ഇവയ്ക്കൊപ്പം ആണെങ്കിലും അതീവ രുചിയോടെ കഴിക്കാം ….
Ingredients
വെളിച്ചെണ്ണ
ചെറിയുള്ളി
തക്കാളി
വെണ്ടയ്ക്ക
മുരിങ്ങക്കാ
പരിപ്പ് വേവിച്ചത്
മഞ്ഞൾപൊടി
ഉപ്പ്
വാളംപുളി
കടുക്
വെളിച്ചെണ്ണ
ചെറിയ ജീരകം
ഉണക്കമുളക്
കറിവേപ്പില
മല്ലിപ്പൊടി
മുളകുപൊടി
കായം
Preparation
ആദ്യം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയുള്ളി വെണ്ടയ്ക്ക തക്കാളി തുടങ്ങിയ പച്ചക്കറികൾ വഴറ്റുക ഇതിലേക്ക് വേവിച്ച പരിപ്പും പിഴിഞ്ഞ വാളൻ പുളിയും ചേർത്തുകൊടുത്ത നന്നായി തിളപ്പിച്ച് മാറ്റുക, ഒരു കുഞ്ഞു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കിയതിനു ശേഷം കടുകും ജീരകവും പൊട്ടിക്കുക ഇതിലേക്ക് ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച ശേഷം പൊടികൾ ചേർത്ത് വീണ്ടും മൂപ്പിക്കുക ഇതിനെ കറിയിലേക്ക് ഒഴിച്ച് നന്നായി തിളപ്പിച്ച് തീ ഓഫ് ചെയ്യുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KERALA KITCHEN