നോമ്പുകാലത്തെ ഏറ്റവും പ്രിയപ്പെട്ട വിഭവം, ഉന്നക്കായ നല്ല പെർഫെക്റ്റ് ആയി ഒട്ടിപ്പിടിക്കാതെ കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി..
ingredients
അധികം പഴുക്കാത്ത നേന്ത്രപ്പഴം -4
നെയ്യ് -ഒരു ടേബിൾ സ്പൂൺ
ബദാം -കാൽ കപ്പ്
കിസ് മിസ്
തേങ്ങ -ഒരു കപ്പ്
ഏലക്കായ പൊടി
ശർക്കര പൊടി
എണ്ണ
Preparation
ആദ്യം നേന്ത്രപ്പഴം സ്ലൈസുകൾ ആക്കി മുറിച്ച് ആഴയിൽ വേവിച്ചെടുക്കുക, ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ബദാമും കിസ്മിസും ചേർത്ത് റോസ്റ്റ് ചെയ്യുക,ശേഷം തേങ്ങ ചിരവിയത് ഏലക്കായപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക ഇനി മധുരത്തിനായി പൊടിച്ച ശർക്കര ചേർക്കാം, നല്ലപോലെ യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം വേവിച്ചെടുത്ത നേന്ത്രപ്പഴം ഒരു ബൗളിൽ എടുത്ത് ഒരു പൊട്ടറ്റോ മാഷർ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക നല്ല സോഫ്റ്റ് ആകുമ്പോൾ കുറച്ച് കയ്യിൽ വെച്ച് പരത്തി നൈസ് ആക്കി എടുക്കുക നടുവിലായി ഫില്ലിങ് വെച്ച് ഉന്നക്കായ ഷേപ്പിൽ മടക്കുക, ഇത് ചൂടായ എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ziyas Cooking