Advertisement

നോമ്പുകാലത്തേക്ക് ആയി ഇപ്പോൾതന്നെ ഒരുങ്ങാം, സമൂസയാണ് ഈ സമയത്തെ പ്രധാന വിഭവം, ഒറ്റ പരത്തലിന് 50 സമൂസ ഷീറ്റുകൾ വരെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന കിടിലൻ സൂത്രം…

Ingredients

മൈദ പൊടി ഒരു ബൗളിൽ എടുക്കുക ഇതിലേക്ക് ഉപ്പ് ചേർത്ത് ആദ്യം മിക്സ് ചെയ്യാം, ശേഷം വെളിച്ചെണ്ണ ചേർക്കാം, നല്ല ക്രിസ്പിയായി കിട്ടാനാണ് വെളിച്ചെണ്ണ ചേർക്കുന്നത് ഇനി വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് കട്ടിയുള്ള ബാറ്റർ ആക്കി എടുക്കാം, ഇത് 20 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കണം ഇങ്ങനെ വയ്ക്കുമ്പോൾ മാവ് ചെറുതായി ഒന്ന് ലൂസ് ആവും ഇനി ചെറിയ ബോളുകൾ ആക്കിയതിനു ശേഷം എല്ലാം ഒരേ വലിപ്പത്തിൽ ചെറിയ വട്ടത്തിൽ പരത്തി എടുക്കുക ഇനി നമുക്ക് ലെയർ സെറ്റ് ചെയ്യാം, പരത്തിയ ഒരു ചപ്പാത്തിയെടുത്ത് അതിനുമുകളിൽ പൊടി വിതറുക, അല്പം ഓയിലും ചേർക്കണം രണ്ടാമത്തെ ചപ്പാത്തി മുകളിൽ വച്ചു കൊടുക്കുക, ഇതിനു മുകളിലും പൊടിയും എണ്ണയും ചേർക്കണം ഇതുപോലെ അഞ്ചോ ആറോ എണ്ണം ഒരുമിച്ച് വെക്കുക, ഇനി എല്ലായിടത്തും ഒരുപോലെ പരക്കുന്ന രീതിയിൽ പരത്തി കൊടുക്കാം, നല്ലപോലെ വട്ടത്തിൽ പരത്തണം, ഇനി പാനിലേക്ക് ഇട്ട് ചെറിയ ചൂടിൽ രണ്ട് സൈഡും മറിച്ചിടണം, ഓരോ സൈഡും ചൂടാകുമ്പോൾ ഓരോ ലെയർ അടർത്തി മാറ്റാം, ഈ രീതിയിൽ പരത്തിയെടുത്തത് മുറിച്ച് ഷേപ്പ് ആക്കി ഷീറ്റുകൾ ആക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഒറ്റ പരത്തലിന് 50 സമൂസ ഷീറ്റ് ! ഈ രഹസ്യം ആരും അറിയാതെ പോകരുത് / How to make homemade Samosa Sheets

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thoufeeq Kitchen