ചിക്കനും ബീഫും ഒന്നും ചേർക്കാതെ തന്നെ രുചികരമായ കട്ലറ്റ് തയ്യാറാക്കാം, വാഴ ചുണ്ടു ചേർത്ത് തയ്യാറാക്കിയ ഈ കട്ട്ലെറ്റിന് നോൺ കട്ലറ്റിനെക്കാളും രുചിയാണ്…
Ingredients
എണ്ണ
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
സവാള
കറിവേപ്പില
ഉപ്പ്
മഞ്ഞൾപൊടി
വാഴപ്പൂവ് കൊത്തിയരിഞ്ഞത്
ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത്
മുട്ട
ബ്രഡ് ക്രംസ്
Preparation
ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ആദ്യം ചേർക്കാം ഇത് നന്നായി മൂപ്പിച്ചതിനു ശേഷം സവാളയും കുറച്ചു ഉപ്പും ചേർക്കാം നല്ലതുപോലെ വഴറ്റുക കുറച്ചു മഞ്ഞൾപൊടി ചേർത്ത് മിക്സ് ചെയ്ത ശേഷം അരിഞ്ഞു വച്ചിരിക്കുന്ന വാഴക്കൂമ്പ് ചേർക്കുക ഇത് നന്നായി വെന്തു കഴിയുമ്പോൾ ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് ചേർക്കാം, വീണ്ടും മിക്സ് ചെയ്തതിനു ശേഷം തീ ഓഫ് ചെയ്യുക ചൂടാറി കഴിഞ്ഞ് ബ്രഡ് ക്രംസ് ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യാം, ഇനി എല്ലാം കട്ട്ലറ്റ് ഷേപ്പിൽ ആക്കി മാറ്റുക, ഒരു ബൗളിൽ മുട്ട മിക്സ് ചെയ്ത് എടുക്കാം തയ്യാറാക്കിയ കട്ലറ്റുകളെല്ലാം മുട്ടയിൽ മുക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്യുക, ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Taste of memories