ചിക്കൻ കുറുമ കറി

Advertisement

കുറുമ നിങ്ങൾ ഇങ്ങനെയാണോ ഉണ്ടാക്കാറ്, മഞ്ഞനിറത്തിലുള്ള ചിക്കൻ കുറുമ കറി തയ്യാറാക്കി നോക്കിയാലോ..

Ingredients

അരയ്ക്കാൻ

തേങ്ങ -1/3 കപ്പ്

ജീരകം -കാൽ ടീസ്പൂൺ

പെരുംജീരകം -അര ടീസ്പൂൺ

കസ് കസ് -അര ടീസ്പൂൺ

പച്ചമുളക് -രണ്ട്

കശുവണ്ടി -8 കുതിർത്തത്

ഗ്രേവിക്കായി

ചിക്കൻ -300 ഗ്രാം

സവാള

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -രണ്ട് ടീസ്പൂൺ

മഞ്ഞൾ പൊടി -അര ടീസ്പൂൺ

മല്ലിപ്പൊടി -ഒന്നര ടീസ്പൂൺ

ഗരം മസാല -അര ടീസ്പൂൺ

കുരുമുളകുപൊടി -കാൽ ടീസ്പൂൺ

തക്കാളി -ഒന്ന്

മല്ലിയില -ഹോൾ സ്പൈസസ്

താളിക്കാൻ

ചെറിയുള്ളി -4

കറിവേപ്പില

ഉണക്കമുളക് -2

കശുവണ്ടി – 5

വെളിച്ചെണ്ണ

ആദ്യം അരയ്ക്കാനായി എടുത്തു വച്ചിരിക്കുന്ന ചേരുവകൾ എല്ലാം മിക്സി ജാറിൽ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കറിവേപ്പില ഇവ ചേർക്കാം ഇതെല്ലാം വഴറ്റിയതിനുശേഷം ചിക്കൻ ചേർക്കാം ശേഷം മസാല പൊടികളും തേങ്ങ അരപ്പും ചേർക്കാം , മിക്സ് ചെയ്തശേഷം ചിക്കനിൽ നിന്നും വെള്ളം ഇറങ്ങാൻ വെയിറ്റ് ചെയ്യുക ശേഷം കുറച്ചു വെള്ളം ചേർത്ത് തിളപ്പിക്കാം ഒരു തക്കാളി അരിഞ്ഞു ചേർക്കണം നന്നായി തിളച്ച് കുറുകുമ്പോൾ തീ ഓഫ് ചെയ്യാം , എടുത്തു വച്ചിരിക്കുന്ന ചേരുവകൾ വെളിച്ചെണ്ണയിൽ താളിച്ച് കറി യിലേക്ക് ചേർക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

Chicken Kuruma | ചപ്പാത്തിക്കു side ആയി ചിക്കൻ കുറുമ വിളമ്പാം | EPR - 417 #chicken #chickenkorma

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Erivum Puliyum Recipes