മുട്ട ചോറ് , കറി ഉണ്ടാക്കാൻ മടിയാണെങ്കിൽ ഇതുണ്ടാക്കി കൊള്ളൂ, കറിയില്ലാതെ തന്നെ വയറു നിറയെ കഴിക്കാൻ പറ്റിയ ചോറ്…
Ingredients
അരി -1 1/2 ഗ്ലാസ്
വെള്ളം
ഉപ്പ്
വെളിച്ചെണ്ണ
ഇഞ്ചി വെളുത്തുള്ളി ചതച്ചത്
സവാള -രണ്ട്
പച്ചമുളക് -4
കറിവേപ്പില
മഞ്ഞൾ പൊടി -അര ടീസ്പൂൺ
മുളക് പൊടി -അര ടീസ്പൂൺ
കുരുമുളകുപൊടി -ഒരു ടീസ്പൂൺ
ഗരം മസാല -മുക്കാൽ ടീസ്പൂൺ
മുട്ട -6
മല്ലിയില
Preparation
ആദ്യം ചോറ് വേവിക്കാം. ബിരിയാണി അരിയാണ് ഇത് തയ്യാറാക്കാൻ ഏറ്റവും നല്ലത് അരി കഴുകി 10 മിനിറ്റ് കുതിർക്കണം ശേഷം വേവിച്ചെടുക്കാം, വേവിക്കുമ്പോൾ ഉപ്പ് മാത്രം ചേർത്താൽ മതി. അടുത്തതായി മസാല തയ്യാറാക്കാം അതിനായി പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് മൂപ്പിക്കാം അടുത്തതായി സവാളയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റം ഇനി മസാല പൊടികൾ ചേർത്ത് പച്ചമണം മാറും വരെ മിക്സ് ചെയ്യുക ശേഷം മുട്ട പൊട്ടിച്ച് ചേർക്കാം കയ്യെടുക്കാതെ ഇളക്കി മുട്ട ചിക്കി എടുക്കണം ഇതിലേക്ക് വെന്ത് വാർത്ത് വെച്ചിരിക്കുന്ന ചോറ് ചേർത്ത് ഇളക്കുക, മസാലകൾ നന്നായി പിടിക്കുമ്പോൾ മല്ലിയില ചേർത്ത് തീ ഓഫ് ചെയ്യാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Bindoos Delite