Advertisement

കോഴിക്കോടൻ ബീച്ചുകളിൽ തരംഗമായി കൊണ്ടിരിക്കുന്ന കൂന്തൾ നിറച്ചത്, നമുക്കും അതുപോലെ തയ്യാറാക്കി കഴിച്ചു നോക്കിയാലോ?

Ingredients

ചെറിയുള്ളി

ഇഞ്ചി ചതച്ചത്

പച്ചമുളക്

കറിവേപ്പില

കൂന്തൽ -ഒന്നരക്കിലോ

തക്കാളി -1

തേങ്ങാ ചിരവിയത് -മുക്കാൽ കപ്പ്

വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി -അര ടീസ്പൂൺ

മുളകുപൊടി -ഒരു ടീസ്പൂൺ

വെളിച്ചെണ്ണ -അര ടീസ്പൂൺ

മുളകുപൊടി

മഞ്ഞൾപ്പൊടി

ഗരം മസാല -അര ടീസ്പൂൺ

ഉപ്പ്

Preparation

ആദ്യം കൂന്തൽ നന്നായി ക്ലീൻ ചെയ്ത് എടുക്കുക, കുറച്ചെടുത്ത് ചെറിയ കഷണങ്ങളായി മുറിക്കണം, തലയെടുക്കേണ്ടവർക്ക് അത് മുറിച്ചെടുത്താലും മതി. ഒരു തക്കാളി മിക്സിയിൽ അടിച്ചു പേസ്റ്റ് ആക്കി വെക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം ഇതിലേക്ക് ചെറിയ ഉള്ളി ചേർത്ത് വഴറ്റുക, കൂടെ പച്ചമുളക് ഇഞ്ചി കറിവേപ്പില ഇവയും ചേർത്ത് നന്നായി വഴറ്റണം ശേഷം മസാലപ്പൊടികൾ ചേർക്കാം പച്ചമണം മാറുമ്പോൾ തക്കാളി പേസ്റ്റ് ചേർക്കാം, ഉപ്പു ചേർത്ത് മിക്സ് ചെയ്ത ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച കൂന്തൾ ചേർക്കാം, ഇനി മിക്സ് ചെയ്തു നല്ലപോലെ വേവിക്കുക, നന്നായി വെന്ത് കഴിയുമ്പോൾ തീ ഓഫ് ചെയ്യാം, ഇനി ക്ലീൻ ചെയ്ത കൂന്തളിനുള്ളിലേക്ക് ഈ മസാല നിറച്ചു കൊടുക്കാം ടൂത്ത് പിക്ക് വെച്ച് വായ വശം മൂടിയ ശേഷം ആവിയിൽ വേവിച്ചെടുക്കണം. വെന്തുകഴിഞ്ഞ് മാറ്റിയശേഷം ഒരു പാനിൽ അല്പം വെളിച്ചെണ്ണയും കുറച്ച് മസാല പൊടികളും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക, പച്ചമണം മാറുമ്പോൾ കൂന്തൾ അതിലേക്ക് മുഴുവനായും ഇട്ട് മസാല നന്നായി കോട്ട് ചെയ്ത് എടുക്കുക

വിശദമായി അറിയാൻ വീഡിയോ കാണുക

ചൂട് ചായക്കൊപ്പം എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ കൂന്തൽ നിറച്ചത് | Koonthal Nirachathu |Ramadan Snacks

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World