ക്യാരറ്റ് ഉണ്ടായിട്ടും ഇതുപോലൊരു റെസിപ്പി ഐഡിയ ഇതുവരെ തോന്നിയില്ലല്ലോ? ഒരിക്കലും മറക്കാത്ത രുചിയിൽ കിടിലൻ ക്യാരറ്റ് കേക്ക്…
Ingredients
നെയ്യ്
കശുവണ്ടി ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് -രണ്ട്
പഞ്ചസാര
തേങ്ങാ ചിരവിയത് -കാൽകപ്പ്
മുട്ട -4
പഞ്ചസാര
ഏലക്കായ പൊടി -കാൽ ടീസ്പൂൺ
പാൽ -കാൽകപ്പ്
Preparation
ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് ക്രഷ് ചെയ്ത കശുവണ്ടി ചേർത്ത് വറുത്ത് മാറ്റിവയ്ക്കാം, വീണ്ടും കുറച്ചുകൂടി നെയ്യ് ചേർക്കുക ഇനി ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ഇട്ട് വഴറ്റുക പഞ്ചസാര കൂടി ചേർക്കാം ക്യാരറ്റ് വെന്തു കഴിയുമ്പോൾ തേങ്ങാ ചിരവിയത് ചേർക്കാം ചെറുതായി ഡ്രൈ ആകുന്നതുവരെ വഴറ്റിയ ശേഷം തീ ഓഫ് ചെയ്ത് ചൂടാറാൻ വയ്ക്കുക ഒരു ബൗളിൽ മുട്ട പഞ്ചസാര ഏലക്കായപ്പൊടി പാല് ഇവ ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് ചൂടാറിയ ക്യാരറ്റ് മിക്സ് ചേർക്കാം അല്പം നെയ്യൊഴിച്ച് ചൂടാക്കിയതിനു ശേഷം ഈ മിക്സ് മുഴുവനായി ഒഴിച്ചു കൊടുക്കാം മുകളിലായി വറുത്തെടുത്ത കശുവണ്ടിയും ചേർക്കാം ഇനി ചെറിയ തീയിൽ വച്ച് മൂടിവച്ച് വേവിക്കുക ഒരു സൈഡ് വെന്ത് കഴിയുമ്പോൾ മറുവശവും വേവിക്കുക, ശേഷം മുറിച്ചെടുത്ത് കഴിക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pepper hut