നെയ്യപ്പം

Advertisement

മട്ട അരി ഉപയോഗിച്ച് കൂടുതൽ രുചികരമായ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി നെയ്യപ്പത്തിന്റെ റെസിപ്പി…

Ingredients

മട്ട അരി -ഒരു കപ്പ്

ശർക്കരപ്പാനി -3 അച്

ഏലക്കായ -3

നല്ല ജീരകം -ഒരു ടീസ്പൂൺ

പഴം -മൂന്ന്

മൈദ -അരക്കപ്പ്

കരിഞ്ജീരകം -രണ്ട് ടീസ്പൂൺ

ഉപ്പ് -ഒരു നുള്ള്

Preparation

മട്ടയരി നന്നായി കുതിർത്തെടുക്കുക, ശേഷം വെള്ളം കളഞ്ഞ് മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് തരിതരിയായി പൊടിച്ചെടുക്കാം, ശേഷം ഇതിനെ മിക്സിയുടെ വലിയ ജാറിലേക്ക് മാറ്റുക കൂടെ ശർക്കരപ്പാനി പഴം ജീരകം ഏലക്കായ മൈദ ഇവയും ചേർത്ത് നന്നായി അരച്ചെടുക്കുക, ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഒരു നുള്ള് ഉപ്പും കരിഞ്ചീരകവും ചേർത്ത് മിക്സ് ചെയ്യാം ഈ മാവിനെ നാലു മണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം ശേഷം ചൂടായ എണ്ണയിലേക്ക് കൈയിൽ കൊണ്ട് കോരിയൊഴിച്ച് നെയ്യപ്പം ചുട്ടെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

സോഫ്റ്റ് നെയ്യപ്പം മട്ട അരി വെച്ച് ||Soft Neyyappam Recipe in malayalam||HabeeRan dreams

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക HabeeRan dreams