ഒരാഴ്ച വരെ കേടാവാതെ ഇരിക്കുന്ന കിടിലൻ കറി, ചോറിന് ഒപ്പവും, പലഹാരങ്ങൾക്കൊപ്പവും കഴിക്കാനും പറ്റും ….
Ingredients
വെളിച്ചെണ്ണ
ഉലുവ
കറിവേപ്പില
ചെറിയ ഉള്ളി
വെളുത്തുള്ളി
തക്കാളി
മഞ്ഞൾപൊടി
മുളകുപൊടി
പുളിവെള്ളം
ഉപ്പ്
ശർക്കര
വെള്ളം
Preparation
ഒരു മൺപാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം ഉലുവ ചേർക്കാം അത് നന്നായി മൊരിയുമ്പോൾ കറിവേപ്പില ചേർക്കാം ഇനി പച്ചമുളക് ചെറിയുള്ളിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റുക തക്കാളിയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് പാത്രം മൂടി വച്ച് നന്നായി വേവിക്കണം, വെന്തുടയുമ്പോൾ മസാലപ്പൊടികൾ ചേർക്കാം പച്ച മണം മാറുന്നതുവരെ മിക്സ് ചെയ്ത ശേഷം പുളി വെള്ളം ഒഴിക്കുക, നന്നായി തിളയ്ക്കാനായി വയ്ക്കുക കുറച്ചുകൂടി വെള്ളവും അല്പം ശർക്കരയും ചേർത്ത് വീണ്ടും തിളപ്പിച്ച് വറ്റിക്കുക ഇനി തീ ഓഫ് ചെയ്യാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World