കോൽറാബി റെസിപ്പി

Advertisement

നൂൽ കോൽ അഥവാ കോൽറാബി എന്നറിയപ്പെടുന്ന ഈ പച്ചക്കറി എവിടെ കണ്ടാലും വാങ്ങിക്കോളൂ, പ്രമേഹരോഗികൾക്ക് ഇതിനേക്കാൾ അത്യുത്തമമായ മരുന്ന് വേറെയില്ല…

Ingredients

കോൽറാബി -3

തേങ്ങ -അരക്കപ്പ്

സവാള -1

പച്ചമുളക് -2

ജീരകം -അര ടീസ്പൂൺ

വെളുത്തുള്ളി -4

കടുക് -അര ടീസ്പൂൺ

കടലപ്പരിപ്പ് -ഒരു ടീസ്പൂൺ

ഉഴുന്നുപരിപ്പ് -ഒരു ടീസ്പൂൺ

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

വെളിച്ചെണ്ണ

ഉപ്പ്

വെള്ളം

കറിവേപ്പില

Preparation

ആദ്യം കോൾ റാബി പുറംഭാഗം ചെത്തി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക, കഴുകിയതിനുശേഷം ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിക്കാം തേങ്ങാ ജീരകം പച്ചമുളക് വെളുത്തുള്ളി കറിവേപ്പില മഞ്ഞൾപൊടി ഇവ ഒന്ന് ചതച്ചെടുക്കാം ഇനി ഒരു പാൻ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് ഇവ പൊട്ടിക്കാം ശേഷം കറിവേപ്പിലയും സവാളയും ചേർത്ത് വഴറ്റാം ശേഷം തേങ്ങാ ചതച്ചെടുത്തത് ചേർത്ത് പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്യുക ഇനി വേവിച്ച കോൽ റാബി ചേർക്കാം, എല്ലാം കൂടി നന്നായി മിക്സ് ആയി വരുന്നത് വരെ യോജിപ്പിച്ചതിനു ശേഷം തീ ഓഫ് ചെയ്യുക

വിശദമായി അറിയാൻ വീഡിയോ കാണുക

ഈ പച്ചക്കറി എവിടെ കണ്ടാലും മടിക്കാതെ വാങ്ങിക്കോളൂ  രുചിയും ഗുണവും ഒരു പോലെ | Kholrabi / Knol Khol

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KERALA KITCHEN SHOTS