അരിപ്പൊടി കൊണ്ടും നല്ല ക്രിസ്പിയായി ദോശ തയ്യാറാക്കാൻ പറ്റും, അരി അരയ്ക്കാൻ പറ്റാത്തപ്പോൾ ഇതുപോലെ ട്രൈ ചെയ്തു നോക്കിക്കോളൂ,
ingredients
ഉഴുന്ന് -അരക്കപ്പ്
ഉലുവ -കാൽ ടീസ്പൂൺ
ചോറ് -കാൽ കപ്പ്
സ്പൂൺ
അരിപ്പൊടി
വെള്ളം
ഉപ്പ്
preparation
ഉഴുന്നും ഉലുവയും നന്നായി കഴുകിയതിനുശേഷം നല്ല വെള്ളത്തിൽ നാലു മണിക്കൂർ കുതിർത്തടുക്കുക ശേഷം മിക്സിയിലേക്ക് ഇതേ വെള്ളത്തിൽ തന്നെ അല്പം ചോറ് കൂടി ചേർത്ത് അരച്ചെടുക്കാം ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം മിക്സി ജാറിലേക്ക് അരിപ്പൊടി ചേർക്കുക കുറച്ചു കുറച്ചു വെള്ളം ഒഴിച്ച് മിക്സ് ചെയ്തതിനുശേഷം ഇതും അരച്ചെടുക്കാം ഉഴുന്നിലേക്ക് ഈ അരിമാവും ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം മാവ് പൊങ്ങാനായി മാറ്റിവയ്ക്കാം പിറ്റേന്ന് രാവിലെ ഉപ്പു ചേർത്തതിനുശേഷം നല്ല മൊരിഞ്ഞ ദോശ തയ്യാറാക്കി എടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World