തലശ്ശേരി ബീഫ് ബിരിയാണി

Advertisement

ബിരിയാണികളിൽ കേമനാണ് തലശ്ശേരി ബിരിയാണി, ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവർ അതിന്റെ രുചി മറക്കില്ല, തലശ്ശേരി ബീഫ് ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ?

Ingredients

ബീഫ് മുക്കാൽ കിലോ

വെളുത്തുള്ളി ചതച്ചത് -മൂന്ന് ടേബിൾസ്പൂൺ

ഇഞ്ചി ചതച്ചത് -രണ്ട് ടേബിൾ സ്പൂൺ

പച്ചമുളക് -മൂന്ന്

മല്ലിയില

പൊതിനയില

കുരുമുളകുപൊടി

പെരുംജീരകപ്പൊടി

ഗരം മസാല പൊടി

മഞ്ഞൾപൊടി

ഉപ്പ്

വെളിച്ചെണ്ണ

നെയ്യ്

സവാള

കശുവണ്ടി

മുന്തിരി

തക്കാളി

ബിരിയാണി മസാല പൗഡർ

തൈര് -മുക്കാൽ കപ്പ്

നാരങ്ങാനീര് -ഒരു ടേബിൾ സ്പൂൺ

ജീര റൈസ്

മസാലകൾ

വെള്ളം

Preparation

ആദ്യം ബീഫ് വേവിക്കാം അതിനായി കഴുകിയെടുത്ത ബീഫ് കഷണങ്ങൾ ഒരു കുക്കറിലേക്ക് ഇടുക കൂടെ ഗരം മസാലപ്പൊടി കുരുമുളകുപൊടി പെരുംജീരകം പൊടിച്ചത് ഉപ്പ് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് മല്ലിയില പുതിനയില ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്ത് ബീഫ് നന്നായി വേവിക്കുക അടുത്തതായി സവാളയും കശുവണ്ടിയും കിസ്മിസും വറുത്തു മാറ്റിവയ്ക്കാം നെയ്യും വെളിച്ചെണ്ണയും ചേർത്താണ് വറുത്തെടുക്കേണ്ടത്, മറുത്ത് മാറ്റിയതിനുശേഷം ആ എണ്ണയിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കാം സവാള വഴന്നു വരുമ്പോൾ തക്കാളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇവ ചേർത്ത് വീണ്ടും നന്നായി വഴറ്റാം, ഇനി ഇതിലേക്ക് കുരുമുളകുപൊടി ഗരം മസാല പൊടി ബിരിയാണി മസാല മഞ്ഞൾ പൊടി ഇവ ചേർക്കാം പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്ത ശേഷം ചെറുനാരങ്ങ നീരും തൈരും അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയില പുതിനയില ഇവയും ചേർക്കാം അടുത്തതായി വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ഇതിലേക്ക് ചേർക്കുക നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് വറ്റിച്ച് എടുക്കാം.

ഇനി ചോറ് തയ്യാറാക്കാം അതിനായി ഒരു വലിയ പാത്രത്തിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക മസാലകൾ ചേർത്ത് വറുത്തതിനുശേഷം കഴുകി വാർത്ത് വച്ചിരിക്കുന്ന അരി ചേർക്കാം അരി ഒന്ന് ചൂടാക്കിയതിനുശേഷം തിളച്ച വെള്ളമൊഴിക്കാം ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുക്കുക അല്പം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർക്കാം അരി വെന്തു തുടങ്ങുമ്പോൾ നെയ്യ് ഒഴിച്ചു കൊടുക്കാം നന്നായി വെന്ത് വെള്ളം വറ്റുമ്പോൾ തീ ഓഫ് ചെയ്യുക ഇനി മസാലയും അരിയും ലെയറുകൾ ആയി സെറ്റ് ചെയ്യുക ഏറ്റവും മുകളിലായി മല്ലിയില പുതിനയില വറുത്തെടുത്ത കശുവണ്ടി മുന്തിരി ഇവയെല്ലാം ചേർത്ത് കൊടുക്കുക ഇനി പാൻ മൂടിയതിനു ശേഷം 15 മിനിറ്റോളം ദം ചെയ്തെടുക്കാം ശേഷം മിക്സ് ചെയ്ത് സെർവ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

തലശ്ശേരി ബീഫ് ബിരിയാണി ഒറിജിനൽ റെസിപി Christmas Special, തുടക്കക്കാർക്കും പെർഫെക്ട് ആയി ഉണ്ടാക്കാം

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക LIFE Today vlogs