ഉഴുന്നില്ലാതെ ഇഡലി

Advertisement

ഉഴുന്നില്ലാതെ നല്ല സോഫ്റ്റ് ഇഡലി ഉണ്ടാക്കാം അതും ബാക്കിയായ ചോറ് ഉപയോഗിച്ച്, ഇനി ബാക്കിയായ ചോറ് കളയേണ്ട രാവിലെത്തേക്കുള്ള ബ്രേക്ക് ഫാസ്റ്റ് ഇത് വെച്ച് തയ്യാറാക്കാം…

Ingredients

ചോറ് -2 കപ്പ്

അരിപ്പൊടി -രണ്ട് കപ്പ്

വെള്ളം -രണ്ട് കപ്പ്

ഉപ്പ്

Preparation

അരിപ്പൊടിയും ചോറും ഒരു പാത്രത്തിലേക്ക് ഇട്ടു മിക്സ് ചെയ്യുക, ശേഷം വെള്ളം ഒഴിച്ച് വീണ്ടും മിക്സ് ചെയ്യണം ഇനി മിക്സിയിലേക്കിട്ട് നന്നായി അരച്ചെടുക്കാം ഈ മാവിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം കൈ ഉപയോഗിച്ച് നന്നായി ഇളക്കി കൊടുക്കണം ഇനി പാത്രം അടച്ച് രാത്രി മുഴുവൻ വയ്ക്കാം പിറ്റേന്ന് രാവിലെ ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് സാധാരണ ഇഡ്ഡലി ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കിയെടുക്കാം ബേക്കിംഗ് സോഡയോ ഈനോയോ ഒന്നും ചേർക്കേണ്ടതില്ല നല്ല പഞ്ഞി പോലെ ഇഡലി കിട്ടും

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KITCHEN