Advertisement

വെറും 10 മിനിറ്റിൽ അരിപ്പൊടി കൊണ്ട് തയ്യാറാക്കി എടുക്കാം കിടിലൻ നെയ്യപ്പം, ഇനി നെയ്യപ്പം കഴിക്കാൻ തോന്നിയാൽ ഉടനെ തയ്യാറാക്കി കഴിക്കാം…

Ingredients

ശർക്കര -300 ഗ്രാം

വെള്ളം -രണ്ട് കപ്പ്

നെയ്യ് -മൂന്ന് ടേബിൾ സ്പൂൺ

തേങ്ങാക്കൊത്ത് -അരക്കപ്പ്

എള്ള് -ഒരു ടേബിൾ സ്പൂൺ

അരിപ്പൊടി- 2 കപ്പ്

മൈദ -ഒരു കപ്പ്

റവ -കാൽ കപ്പ്

ഏലക്കായ പൊടി -അര ടീസ്പൂൺ

ജീരകപ്പൊടി -അര ടീസ്പൂൺ

ബേക്കിംഗ് സോഡ -രണ്ടു നുള്ള്

Preparation

ആദ്യം വെള്ളം ചേർത്ത് ശർക്കര ഉരുക്കി എടുത്ത് മാറ്റിവയ്ക്കാം ശേഷം നെയ്യിൽ തേങ്ങാക്കൊത്തും എള്ളും വറുത്തെടുത്ത് മാറ്റാം, ഒരു ബൗളിൽ അരിപ്പൊടിയും മൈദയും ചേർത്ത് മിക്സ് ചെയ്ത ശേഷം ഉരുക്കിയെടുത്ത ശർക്കരപ്പാനി ചൂടോടെ ഒഴിച്ചു കൊടുക്കുക ഇത് നല്ലപോലെ മിക്സ് ചെയ്ത ശേഷം മിക്സി ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കാം വീണ്ടും ഒരു ബൗളിലേക്ക് മാറ്റാം ശേഷം റവ തേങ്ങാക്കൊത്ത് എള്ള് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്യാം കൂടെ ജീരകപ്പൊടി ഏലക്കായ പൊടി ബേക്കിംഗ് സോഡ ഇവയും ചേർത്ത് മിക്സ് ചെയ്യാം നന്നായി യോജിപ്പിച്ച ശേഷം ചൂടായ എണ്ണയിലേക്ക് കോരി ഒഴിക്കുക നന്നായി പൊങ്ങി വരുമ്പോൾ തിരിച്ചിട്ട് രണ്ടുവശവും ഫ്രൈ ചെയ്ത് എടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World