ഒട്ടും പൊട്ടിപ്പോവാതെ എത്രനേരം ഇരുന്നാലും സോഫ്റ്റ്നസ് നഷ്ടപ്പെടാത്ത നാടൻ ഇലയട, അരിപ്പൊടി ഉപയോഗിച്ച് നല്ല പെർഫെക്ട് ആയി ഉണ്ടാക്കിയെടുക്കാം..
Ingredients
നെയ്യ് -ഒരു ടേബിൾ സ്പൂൺ
ജീരകം -ഒരു ടീസ്പൂൺ
തേങ്ങാചിരവിയത് -1 3/4 കപ്പ്
പഞ്ചസാര അല്ലെങ്കിൽ ശർക്കര
ഏലക്കായ പൊടി -ഒരു ടീസ്പൂൺ
വെള്ളം -ഒന്നേ കാൽ കപ്പ്
അരിപ്പൊടി -ഒരു കപ്പ്
ഉപ്പ്
Preparation
ആദ്യം ഫില്ലിംഗ് തയ്യാറാക്കാം ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം തേങ്ങാ ചിരവിയത് ചേർക്കാം തേങ്ങ നന്നായി ചൂടാകുമ്പോൾ ഏലക്കായ പൊടിയും പഞ്ചസാരയും ചേർക്കാം ശർക്കര ഇഷ്ടമുള്ളവർ അത് ചേർത്താലും മതി അല്പം വെള്ളം കൂടി ചേർത്ത് നന്നായി പറ്റുന്നത് വരെ മിക്സ് ചെയ്യുക ഇനി തീ ഓഫ് ചെയ്യാം മറ്റൊരു പാനിൽ അരിപ്പൊടിയെടുത്ത് അല്പാല്പമായി വെള്ളമൊഴിച്ച് മിക്സ് ചെയ്യുക ആവശ്യത്തിന് ഉപ്പും ചേർക്കാം ഇനി സ്റ്റൗ ഓൺ ചെയ്ത് കൈ എടുക്കാതെ ഇളക്കണം നന്നായി കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം, ചൂടാറുമ്പോൾ കുറച്ചു കുറച്ചായി എടുത്ത് വാഴയിലയിൽ വച്ച് പരത്താം വിരലുകൾ വച്ച് പ്രസ്സ് ചെയ്ത് പരത്തിയാൽ മതി ഇനി ഫില്ലിംഗ് വെച്ചതിനുശേഷം മടക്കാം എല്ലാം തയ്യാറാക്കിയതിനുശേഷം ആവിയിൽ വേവിച്ചെടുക്കുക.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World