അപ്പവും ,താറാവ് കറിയും

Advertisement

കല്യാണ പാർട്ടികളിൽ വിളമ്പുന്ന അപ്പവും നല്ല താറാവ് കറിയും, നല്ലൊരു ബ്രേക്ക് ഫാസ്റ്റ് കൂടി ആണ് ഇത്,

Preparation

ആദ്യം അപ്പം തയ്യാറാക്കാം ആദ്യം മിക്സി ജാറിലേക്ക് രണ്ട് കപ്പ് അരിപ്പൊടി ഇട്ടു കൊടുക്കുക കൂടെ ഒരു കപ്പ് ചോറും ഒരു ടീസ്പൂൺ ഈസ്റ്റും ചെറുചൂട് വെള്ളവും ഉപ്പും പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി അരച്ചെടുക്കുക ഇത് അര മണിക്കൂർ പൊങ്ങാൻ മാറ്റിവയ്ക്കണം ശേഷം നല്ല ഹോൾസ് ഉള്ള അപ്പം ചുട്ടെടുക്കാം

അടുത്തതായി താറാവ് കറി തയ്യാറാക്കാം, ഇതിനായി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് കുറച്ചു മസാലകൾ ചേർക്കാം കറവപ്പാട്ടാ ഗ്രാമ്പൂ ഏലക്കായ പെരുഞ്ചീരകം ബേ ലീഫ് ഇവയാണ് ചേർക്കേണ്ടത് ഇതൊന്നു ചൂടായ ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ഇട്ട് നന്നായി വഴറ്റാം അടുത്തതായി പച്ചമുളക് ചേർക്കാം കുറച്ചു കറിവേപ്പിലയും സവാളയും ചേർത്ത് നന്നായി വഴറ്റാം, ഉപ്പു കൂടി ചേർത്ത് നന്നായി വഴന്നതിനു ശേഷം മല്ലിപ്പൊടി മഞ്ഞൾപൊടി കുരുമുളകുപൊടി ഇവ ചേർത്ത് നന്നായി മിക്സ് ചെയ്യുക പച്ചമണം മാറുമ്പോൾ താറാവിറച്ചി ചേർക്കാം കൂടെ തേങ്ങയുടെ രണ്ടാം പാലും ഇനി താറാവ് നന്നായി വേവിക്കണം നന്നായി വെന്തു കഴിയുമ്പോൾ കുറച്ചു ഗരം മസാല പൊടിയും ഒന്നാം പാലും ചേർത്ത് മിക്സ് ചെയ്യാം ഇനി തീ ഓഫ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World