മറ്റു പച്ചക്കറികൾ ഒന്നും ചേർക്കാതെ മുളകും തൈരും മാത്രം ചേർത്ത് തയ്യാറാക്കിയ കിടിലനൊരു കറി… ഒരിക്കൽ കഴിച്ചവർ ഒരിക്കലും മറക്കില്ല രുചി…
Ingredients
പച്ചമുളക് -10
കായപ്പൊടി -അര ടീസ്പൂൺ
ഉപ്പ് -അര ടീസ്പൂൺ
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
കറിവേപ്പില
ചെറിയുള്ളി -എട്ട്
വെളുത്തുള്ളി -4
ഇഞ്ചി
ഉണക്കമുളക്- 4
വെള്ളം -ഒരു കപ്പ്
കട്ട തൈര് -ഒരു കപ്പ്
ഉപ്പ്
വെളിച്ചെണ്ണ
കടുക് -ഒരു ടീസ്പൂൺ
ഉലുവ -അര ടീസ്പൂൺ
കായപ്പൊടി -അര ടീസ്പൂൺ
മഞ്ഞൾപൊടി -അര ടീസ്പൂൺ
Preparation
ആദ്യം മുളക് എടുത്ത് സൈഡ് കീറി വയ്ക്കാം ഇതിലേക്ക് ഉപ്പ് കായപ്പൊടി മഞ്ഞൾപ്പൊടി കുറച്ച് വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി പുരട്ടിയെടുക്കുക ഇനി ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഈ മുളക് ചേർത്ത് വഴറ്റാം , ഫ്രൈ ആകുമ്പോൾ മാറ്റാം ശേഷം എണ്ണയിലേക്ക് കടുകും ഉലുവയും ചേർത്ത് പൊട്ടിക്കുക അടുത്തതായി ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ഉണക്കമുളക് കറിവേപ്പില ഇവ ചേർത്ത് വീണ്ടും നന്നായി വഴറ്റാം ഇതെല്ലാം നന്നായി ഫ്രൈ ആകുമ്പോൾ ഇതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാം ഒരു ബൗളിലേക്ക് തൈരും വെള്ളവും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇതിനെ പാനിലേക്ക് ഒഴിച്ചു കൊടുക്കാം കൂടെ വറുത്ത് വെച്ച പച്ചമുളക് ചേർക്കാം, എല്ലാം കൂടി യോജിപ്പിച്ച് നന്നായി ചൂടാകുമ്പോൾ തീ ഓഫ് ചെയ്യുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World