മത്തി വാഴയിലയിൽ പൊള്ളിച്ചത്

Advertisement

മത്തി വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചത്, ഇനി മത്തി കിട്ടുമ്പോൾ തീർച്ചയായും ചെയ്തു നോക്കണേ, കറി തയ്യാറാക്കുന്നതിനേക്കാൾ രുചികരം ഇതാണ്..

Ingredients

കാശ്മീരി മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

മുളകുപൊടി -ഒന്നേകാൽ ടേബിൾസ്പൂൺ

മഞ്ഞൾപൊടി -കാൽ ടേബിൾ സ്പൂൺ

ജീരകം കുരുമുളക് ഇവ ചതച്ചെടുത്തത്

ആവശ്യത്തിന് ഉപ്പ്

നാരങ്ങാനീര് -അര

മത്തി -എട്ട്

വെളിച്ചെണ്ണ

ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്

കറിവേപ്പില

സവാള -രണ്ട്

ചെറിയ ഉള്ളി -6

ഉപ്പ്

മല്ലിപ്പൊടി -കാൽ ടേബിൾസ്പൂൺ

മഞ്ഞൾപൊടി -ഒരു നുള്ള്

മുളകുപൊടി -ഒരു ടീസ്പൂൺ

കുടംപുളി -2 കഷണം

തക്കാളി -2

തേങ്ങാപ്പാൽ

കറിവേപ്പില

Preparation

ഒരു പാത്രത്തിലേക്ക് കാശ്മീരി മുളകുപൊടി സാധാരണ മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് ചെറുനാരങ്ങ നീര് കുരുമുളകും ജീരകവും ചതച്ചത് ഇവ ചേർത്തുകൊടുത്തു നന്നായി മിക്സ് ചെയ്ത ശേഷം ഈ മസാല ഉപയോഗിച്ച് മീൻ മാരിനേറ്റ് ചെയ്യുക 10 മിനിറ്റ് വെച്ചതിനുശേഷം ഫ്രൈ ചെയ്തു മാറ്റി വെക്കാം, ഇനി മറ്റൊരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കറിവേപ്പില ഇഞ്ചി വെളുത്തുള്ളി ഇവ ചേർത്ത് മൂപ്പിക്കാം ശേഷം സവാളയും ചെറിയുള്ളിയും അരിഞ്ഞത് ചേർത്ത് വഴറ്റാം നന്നായി വഴന്നു വന്നാൽ മസാല പൊടികൾ ചേർക്കാം മിക്സ് ചെയ്ത ശേഷം തക്കാളിയും ചേർക്കാം തക്കാളി വേകുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കണം തേങ്ങാപ്പാൽ ഒഴിച്ച് യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക വാഴയില വാട്ടിയെടുത്ത് ഈ മസാല വച്ചു കൊടുക്കുക മുകളിൽ മീൻ വച്ച് വീണ്ടും മസാല വെച്ച് പൊതിയാം ഒരു കറിവേപ്പില കൂടി വെച്ച ശേഷം ഇല നന്നായി മടക്കണം ഇനി പാനിൽ വെച്ച് രണ്ടുവശവും നന്നായി ചൂടാക്കി എടുത്ത് കഴിക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SachithraDhanyan