ഡ്രൈ ഫ്രൂട്ട്സ് കുതിർക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

Advertisement

ക്രിസ്മസ് അല്ലേ വരുന്നത് പ്ലം കേക്ക് തയ്യാറാക്കാൻ ആയി ഡ്രൈ ഫ്രൂട്ട്സ് കുതിർക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നറിയാമോ?

നാട്ടിലെങ്ങും ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി, പണ്ടൊക്കെ പ്ലം കേക്ക് കടകളിൽ നിന്നാണ് മേടിക്കാറ് എന്നാൽ ഇപ്പോൾ മിക്കവരും വീട്ടിൽ തയ്യാറാക്കി എടുക്കാറുണ്ട്, ധാരാളം ഡ്രൈ ഫ്രൂട്ട്സ് ചേർത്ത് തയ്യാറാക്കുന്ന പ്ലം കേക്ക് ഏറെ രുചികരമാണ് ഡ്രൈ ഫ്രൂട്ട്സ് കുതിർക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

ട്യൂട്ടി ഫ്രൂട്ടി ഈന്തപ്പഴം ഉണക്കമുന്തിരി കിസ്മിസ് കിവി പാപ്പായ ബെറീസ് ഇങ്ങനെ ലഭ്യമായിട്ടുള്ള ഡ്രൈ ഫ്രൂട്സ് എടുക്കുക എല്ലാം കാൽ കപ്പ് വീതം എടുക്കാം ഇതെല്ലാം ഒരു ബൗളിലേക്ക് ഇട്ടശേഷം നട്സ് ഉം ചേർക്കാം, ശേഷം ഇതിലേക്ക് മിക്സഡ് ഫ്രൂട്ട് ജാം ഒരു ടേബിൾ സ്പൂൺ ചേർക്കാം ശേഷം ജാതിക്ക പൊടിച്ചത് ഏലക്കായ പൊടിച്ചത് കറുവപ്പട്ട പൊടിച്ചത്ഗ്രാമ്പു പൊടിച്ചത് ഇവ കാൽ ടീസ്പൂൺ വീതം ചേർക്കാം, അടുത്തതായി അരക്കപ്പ് റെഡ് വൈൻ ഇതിലേക്ക് ഒഴിക്കാം നന്നായി മിക്സ് ചെയ്തതിനുശേഷം ഗ്ലാസ് ജാറിലേക്ക് മാറ്റാം, ഇത് ഒരാഴ്ച സൂക്ഷിച്ചു വയ്ക്കണം ശേഷമാണ് എടുത്ത് കേക്ക് തയ്യാറാക്കേണ്ടത്

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World