ഏതു പൊടി കൊണ്ടും നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ ആയി ഇങ്ങനെ ചെയ്താൽ മതി, കൂടെ കഴിക്കാനായി വ്യത്യസ്തമായ രുചിയുള്ള ഒരു ചെറുപയർ കറിയും,
Preparation
ആദ്യം കറി തയ്യാറാക്കാം അതിനായി ഒരു കപ്പ് ചെറുപയർ തലേദിവസം രാത്രി തന്നെ വെള്ളത്തിൽ ഇട്ടു വയ്ക്കുക പിറ്റേന്ന് രാവിലെ നന്നായി കഴുകിയതിനുശേഷം കുക്കറിലേക്ക് ചേർത്ത് കൊടുക്കുക കൂടെ ഒരു കഷണം തക്കാളിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഉപ്പ് ആവശ്യത്തിന് വെള്ളം ഇവയും ചേർത്ത് ഒന്ന് അടിച്ചെടുക്കുക ഇനി ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടുമ്പോൾ കുറച്ച് ജീരകം കൂടെ ചേർക്കാം കാന്താരി മുളകോ പച്ചമുളക് ചേർക്കാം എല്ലാം കൂടി വഴറ്റി കഴിഞ്ഞാൽ കുറച്ചു വെളുത്തുള്ളി കൂടി ചേർക്കണം, അടുത്തതായി സവാള ഇതിലേക്ക് ചേർക്കാം ഇനി എല്ലാം കൂടി നന്നായി അങ്ങ് വഴറ്റിയെടുക്കുക ഇനി മസാല പൊടികൾ ഇതിലേക്ക് ചേർക്കാം മുളകുപൊടി അല്പം ചേർത്തു കൊടുക്കുക എല്ലാം കൂടി ഒന്ന് യോജിപ്പിച്ച് വേവിച്ചുവച്ചിരിക്കുന്ന ചെറുപയർ ഇതിലേക്ക് ചേർക്കാം ഇനി നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കാം തേങ്ങാ ചിരവിയത് ഇഷ്ടമുള്ളവർക്ക് ചേർത്തു കൊടുക്കാം
പുട്ട് തയ്യാറാക്കാനായി അരിപ്പൊടിയും ചോറും കൂടി ഒരു ബൗളിൽ എടുക്കുക ആവശ്യത്തിന് ഉപ്പും കുറച്ച് തേങ്ങ ചിരവിയതും ചേർത്ത് മിക്സിയിൽ ചെറുതായി അടിച്ചെടുക്കാം, ഇങ്ങനെ തയ്യാറാക്കുമ്പോൾ വെള്ളം ഒട്ടും ചേർക്കേണ്ട ആവശ്യമില്ല ഈ പൊടി കൊണ്ട് സാധാരണ പോലെ പുട്ട് ഉണ്ടാക്കിയെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World