റവ കൊണ്ട് നല്ല പഞ്ഞി പോലെ ഒരു ടീ കേക്ക് തയ്യാറാക്കിയാലോ, മുട്ട പോലും ചേർക്കാതെ തയ്യാറാക്കിയ ഈ കേക്കിന്റെ റെസിപ്പി
Ingredients
തൈര് -അരക്കപ്പ്
ഓയിൽ/ബട്ടർ -അരക്കപ്പ്
പഞ്ചസാര -അര കപ്പ്
പാൽ -അരക്കപ്പ്
റവ -ഒരു കപ്പ്
ബേക്കിംഗ് സോഡ -അര ടീസ്പൂൺ
വാനില എസൻസ് -അര ടീസ്പൂൺ
ഉപ്പ് ഒരു നുള്ള്
പഞ്ചസാര -കാൽകപ്പ്
വെള്ളം -ആറ് ടേബിൾ സ്പൂൺ
Preparation
ആദ്യം കേക്ക് ബാറ്റർ തയ്യാറാക്കാം ഒരു ബൗളിലേക്ക് റവ പഞ്ചസാര ബേക്കിംഗ് പൗഡർ ഇവ ചേർത്ത് ആദ്യം മിക്സ് ചെയ്യാം ശേഷം ഇതിലേക്ക് പാൽ ഒഴിച്ച് കൊടുക്കാം കൂടെ മെൽറ്റ് ചെയ്ത ബട്ടറും ചേർക്കാം, നന്നായി യോജിപ്പിച്ച് കഴിഞ്ഞ് വാനില എസൻസ് ചേർക്കാം ഇതെല്ലാം മിക്സ് ചെയ്ത് അഞ്ചുമിനിറ്റ് വയ്ക്കണം ശേഷം കേക്ക് ടിന്നിലേക്ക് മാറ്റി ബേക്ക് ചെയ്തെടുക്കാം, ഇനി ഷുഗർ സിറപ്പ് തയ്യാറാക്കണം അതിനായി പഞ്ചസാരയും വെള്ളവും ഒരു പാനിൽ അടുപ്പിൽ വച്ച് മെൽറ്റ് ചെയ്തെടുക്കുക ഈ സിറപ്പിനെ കേക്കിലേക്ക് ഒഴിച്ച് സോക്ക് ചെയ്ത് എടുക്കാം ശേഷം മുറിച്ചെടുത്തു കഴിക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shajiyum Ummayum