കുട്ടികൾക്ക് എപ്പോഴും കടയിൽ നിന്നും സ്നാക്സ് വാങ്ങി കൊടുക്കാതെ വീട്ടിൽ ഇതുപോലെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന സ്നാക്കുകൾ പരീക്ഷിച്ചു നോക്കൂ…
Ingredients
ഉരുളക്കിഴങ്ങ് -രണ്ട്
ബ്രഡ് -4
സവാള പൊടിയായി അരിഞ്ഞത്
ഇഞ്ചി
വെളുത്തുള്ളി -3
പച്ചമുളക്
കറിവേപ്പില
ഉപ്പ്
കോൺഫ്ലോർ -ഒരു ടീസ്പൂൺ
മുളകുപൊടി -അര ടീസ്പൂൺ
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
മീറ്റ് മസാല -ഒരു ടീസ്പൂൺ
എണ്ണ
Preparation
ആദ്യം ബ്രെഡിന്റെ സൈഡ് ഒന്ന് റിമൂവ് ചെയ്യുക ശേഷം ഇത് പൊടിച്ചെടുത്ത് ഒരു പ്ലേറ്റിലേക്ക് മാറ്റാം, ബ്രെഡ് ന്റെ വെള്ളയും പൊടിച്ചെടുക്കണം . ഒരു ബൗളിൽ ഉരുളക്കിഴങ്ങ് വേവിച്ചത് എടുത്ത് നന്നായി ഉടക്കുക ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും മസാല പൊടികളും ഉപ്പും ചേർക്കുക ശേഷം ബ്രെഡിന്റെ പൊടിയും ചേർത്ത് നന്നായി കുഴയ്ക്കുക കുറച്ചു കുറച്ചായി എടുത്ത് കട്ട്ലറ്റ് ഷേപ്പിൽ ആക്കണം, ഇനി ഇതിലേക്ക് ബ്രഡ് ബ്രൗൺ ഭാഗം പൊടിച്ചത് കോട്ട് ചെയ്ത് എടുക്കുക, ഇനി ചൂടായ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്തെടുക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Salijas kitchen