ബാക്കിയുള്ള സമൂസ ലീഫ് കൊണ്ട് ഒരു വെറൈറ്റി സ്നാക്ക് തയ്യാറാക്കിയാലോ? അതും കിടിലൻ രുചിയുള്ള ഒരു മധുരം,
Ingredients
പാൽ -അര ലിറ്റർ
പഞ്ചസാര -മൂന്ന് ടേബിൾ സ്പൂൺ
റവ -രണ്ട് ടേബിൾ സ്പൂൺ
കസ്റ്റാർഡ് പൗഡർ -രണ്ട് ടേബിൾ സ്പൂൺ
മൈദ പേസ്റ്റ്
സമൂസ ലീഫ്
ഓയിൽ
Preparation
ഒരു പാനിലേക്ക് പാൽ പഞ്ചസാര റവ കസ്റ്റാർഡ് പൗഡർ ഇവ ചേർത്തു കൊടുത്ത് തരിയില്ലാതെ മിക്സ് ചെയ്യുക ഇനി സ്റ്റൗവിൽ വച്ച് നന്നായി കുറുക്കി കട്ടിയാക്കി എടുക്കാം ശേഷം ഇതിനെ ചൂടാറാൻ വയ്ക്കുക ചൂടാറിയതിനു ശേഷം തണുപ്പിച്ചെടുക്കണം ഇനി സമൂസ ഷീറ്റ് എടുക്കുക ബട്ടർ പേപ്പറുകൾ എടുത്ത് വിരലിൽ വച്ച് റോൾ ചെയ്യണം ഇതിനുമുകളിൽ സമൂസ ഷീറ്റും റോൾ ചെയ്തു കൊടുക്കുക ഇടയിൽ മൈദ പേസ്റ്റ് തേച്ചുകൊടുത്ത് ഒട്ടിച്ചെടുക്കുക ഇങ്ങനെ ചെയ്ത റോളുകളെ ചൂടായ എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കാം, ഇനി നേരത്തെ തയ്യാറാക്കിയ ക്രീമിനെ ഒരു പൈപ്പിംഗ് ബാഗിൽ നിറയ്ക്കണം, ഇതിനെ സമൂസ റോളുകളുടെ ഇടയിലേക്ക് ഫിൽ ചെയ്തു കൊടുക്കാം, ചോക്ലേറ്റ് സിറപ്പ് കൂടി ഒഴിച്ച് സെർവ് ചെയ്യാം,
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക momus kitchen