Advertisement

പ്ലം കേക്ക് ഇത്രയും പെർഫെക്ട് ആയി വീട്ടിൽ തയ്യാറാക്കാം എങ്കിൽ പിന്നെ കടയിൽ നിന്നും വാങ്ങുന്നത് എന്തിന്? ഓവനും മീറ്ററും മിക്സിയും ഒന്നും ഉപയോഗിക്കാതെ നല്ല പഞ്ഞി പോലുള്ള പ്ലം കേക്ക് തയ്യാറാക്കാം

Ingredients

പഞ്ചസാര -കാൽ കപ്പ്

മൈദ -അരക്കപ്പ്

ബേക്കിംഗ് പൗഡർ -അര ടീസ്പൂൺ

നട്സ്

ടൂട്ടി ഫ്രൂട്ടി

ഡ്രൈ ഫ്രൂട്ട്സ്

കറുകപ്പട്ട- ഒരു കഷണം

ഏലക്കായ -2

ഗ്രാമ്പു -രണ്ട്

മുട്ട -2

പഞ്ചസാര -അരക്കപ്പ്

വാനില എസൻസ് -അര ടീസ്പൂൺ

ഉപ്പ് -ഒരു നുള്ള്

ഓയിൽ -1 ടേബിൾ സ്പൂൺ

ബേക്കിംഗ് സോഡാ -കാൽ ടീസ്പൂൺ

വിനാഗിരി -1 ടീസ്പൂൺ

Preparation

ആദ്യം പഞ്ചസാര കാരമലൈസ് ചെയ്യണം അതിനായി ഒരു പാനിലേക്ക് പഞ്ചസാര ചേർത്തു കൊടുത്ത് ലോ ടു മീഡിയം ഫ്ലെയിമിൽ തീ കത്തിച് ക്യാരമലൈസ് ചെയ്യുക, ഇതിലേക്ക് വെള്ളം ചേർത്ത് മിക്സ് ചെയ്ത് തിളപ്പിക്കണം അടുത്തതായി എടുത്തു വച്ചിരിക്കുന്ന നട്സ് ഡ്രൈഫ്രൂട്ട്സ് ഇവയിലേക്ക് കുറച്ചു മൈദ പൊടിയിട്ട് മിക്സ് ചെയ്തു മാറ്റിവെക്കാം ഇനി ഒരു ബൗളിലേക്ക് മൈദയും ബേക്കിംഗ് പൗഡറും ചേർത്ത് മിക്സ് ചെയ്ത് ഒന്നോ രണ്ടോ പ്രാവശ്യം അരിച്ചെടുക്കാം, മറ്റൊരു ബൗളിൽ മുട്ട ചേർത്ത് പഞ്ചസാര വാനില എസ്സെൻസ് ഇവയും ചേർത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക പതഞ്ഞു വരുമ്പോൾ ഓയിൽ ചേർക്കാം കറുവപ്പട്ട ഏലക്കായ ഗ്രാമ്പു ഇവ ചതച്ചു പൊടിച്ചെടുത്തത് ചേർക്കാം ഒരു നുള്ള് ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം ഡ്രൈ ഇൻഗ്രീഡിയൻസ് കുറച്ചു കുറച്ചായി ചേർത്ത് മിക്സ് ചെയ്യാം തയ്യാറാക്കി വെച്ചിരിക്കുന്ന കാരമൽ സിറപ്പ് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക എല്ലാം യോജിപ്പിച്ച ശേഷം നട്സും ചേർക്കാം, ഏറ്റവും അവസാനമായി ഒരു സ്പൂൺ ലേക്ക് വിനഗറും ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്ത് ചേർക്കുക നന്നായി യോജിപ്പിച്ച ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ബാറ്റർ മാറ്റുക, ഇനി നന്നായി ബേക്ക് ചെയ്ത് എടുക്കാം…

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KITCHEN