ചക്കപ്പഴം കൊണ്ട് നല്ല അടിപൊളി ടേസ്റ്റ് ഉള്ള കേക്ക് തയ്യാറാക്കി നോക്കിയാലോ? ഇതിന് അധികം സമയം ഒന്നും വേണ്ട , വളരെ പെട്ടെന്ന് തയ്യാറാക്കാം
Ingredients
ചക്കപ്പഴം -അരക്കപ്പ്
പഞ്ചസാര -അരക്കപ്പ്
മൈദ -ഒരു കപ്പ്
ബേക്കിങ് സോഡാ -കാൽ ടീസ്പൂൺ
ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ
സൺഫ്ലവർ ഓയിൽ -അര കപ്പ്
പാൽ അരക്കപ്പ്
വാനില എസ്സൻസ് -ഒരു ടീസ്പൂൺ
Preparation
ആദ്യം കേക്ക് ടിന്നിൽ എണ്ണ പുരട്ടി മാറ്റിവയ്ക്കാം, ആഴമുള്ള ഒരു വലിയ പാനിൽ കല്ലുപ്പ് ഇട്ടു കൊടുത്തതിനുശേഷം ചൂടാവാനായി അടുപ്പിൽ വയ്ക്കാം ഇനി ഒരു മിക്സി ജാറിലേക്ക് പഞ്ചസാരയും ചക്കപ്പഴവും ചേർത്ത് നന്നായി അരച്ചെടുക്കാം ഒരു ബൗളിൽ മൈദ സോഡാ ബേക്കിംഗ് പൗഡർ ഒരു നുള്ള് ഉപ്പ് ഇവ ചേർത്ത് മിക്സ് ചെയ്ത് രണ്ടുവട്ടം അരിച്ചെടുക്കുക മറ്റൊരു ബൗളിലേക്ക് ചക്കയും പഞ്ചസാരയും അടിച്ചത് ഒഴിച്ചു കൊടുക്കാം ഇതിലേക്ക് വാനില എസൻസ് സൺഫ്ലവർ ഓയിൽ പാൽ എന്നിവ ചേർക്കുക ഒരു വിസ്ക് ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക ഇതിലേക്ക് പൊടി അല്പാല്പമായി ഇട്ടുകൊടുത്ത് മിക്സ് ചെയ്ത് കട്ടിയുള്ള ബാറ്റർ തയ്യാറാക്കാം, ഇതിലെ കേക്ക് ടിന്നിലേക്ക് മാറ്റി നന്നായി ടാപ്പ് ചെയ്തതിനു ശേഷം, പാനിലേക്ക് വെച്ചുകൊടുക്കുക ഇനി പാത്രം മൂടി 20 മിനിറ്റ് ചെറിയ തീയിൽ ബേക്ക് ചെയ്ത് എടുക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kerala Pune Spice