ബീഫ് മസാല പുട്ട്

Advertisement

ബീഫ് മസാല വച് തയ്യാറാക്കിയ കിടിലൻ രുചിയുള്ള പുട്ട്, പുട്ടിന് കറി ഉണ്ടാക്കി സമയം കളയണ്ട ഇതുപോലെ മസാല അകത്തുവെച്ച് വേവിച്ചാൽ മതി, വല്ലപ്പോഴുമെങ്കിലും ഇതുപോലെയൊക്കെ തയ്യാറാക്കി കഴിക്കണം…

Ingredients

ബീഫ്

മല്ലിപ്പൊടി -ഒന്നര ടീസ്പൂൺ

മഞ്ഞൾപൊടി -അര ടീസ്പൂൺ

മുളകുപൊടി -ഒരു ടീസ്പൂൺ

ഉപ്പ്

വെള്ളം

വെളിച്ചെണ്ണ -മൂന്ന് ടേബിൾ സ്പൂൺ

സവാള

പച്ചമുളക് രണ്ട്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

മുളകുപൊടി -ഒരു ടീസ്പൂൺ

മഞ്ഞൾ പൊടി -അര ടീസ്പൂൺ

മല്ലിപ്പൊടി -അര ടീസ്പൂൺ

ഗരംമസാല -ഒരു ടീസ്പൂൺ

പെരുംജീരകപ്പൊടി

തക്കാളി 1

മല്ലിയില

പുട്ടുപൊടി -ഒന്നര കപ്പ്

വെള്ളം

ഉപ്പ്

Preparation

ആദ്യം കുക്കറിലേക്ക് ബീഫ് ചേർത്ത് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി വെള്ളം ഉപ്പ് നന്നായി വേവിച്ചെടുക്കുക ശേഷം വെന്ത ബീഫിനെ മിക്സിയിലിട്ട് ചെറുതായി ഒന്ന് ക്രഷ് ചെയ്യാം ,ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് എന്നിവ ചേർത്ത് നല്ലപോലെ വഴറ്റി കൊടുക്കാം ഉപ്പു കൂടി ചേർക്കണം മസാല പൊടികളും ചേർത്ത് പച്ചമണം മാറുന്ന വരെ മിക്സ് ചെയ്യാം ശേഷം തക്കാളി ചേർത്ത് മിക്സ് ചെയ്ത് നന്നായി വേവിക്കാം ബീഫ് ക്രഷ് ചെയ്തത് ചേർക്കാം മസാലയുമായി നന്നായി യോജിക്കുന്നത് വരെ ഇളക്കി കൊടുക്കുക വെള്ളമെല്ലാം നന്നായി വറ്റി കഴിയുമ്പോൾ മല്ലിയില ചേർത്ത് ഓഫ് ചെയ്യാം ഇനി പുട്ടുപൊടി വെള്ളവും ഉപ്പും ചേർത്ത് നനച്ചെടുക്കാം, പുട്ട് കുറ്റിയിലേക്ക് മസാലയും പുട്ടുപൊടിയും ലെയർ ആയി ഇട്ടു കൊടുക്കാം ശേഷം ആവിയിൽ വച്ച് നന്നായി വേവിച്ചെടുക്കുക…

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aban World