നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ വച്ച് ഒട്ടും എണ്ണയില്ലാതെ ആവിയിൽ വേവിച്ചെടുത്ത നാലുമണി പലഹാരം
Ingredients
250 ഗ്രാം ശർക്കര
രണ്ട് നേന്ത്രപ്പഴം
നെയ്യ് ഒരു ടേബിൾ സ്പൂൺ
ഒരു കപ്പ് തേങ്ങാ ചിരവിയത്
ഒരു ടേബിൾ സ്പൂൺ എള്ള്
ഒരു കപ്പ് റവ
ഏലക്ക പൊടി
പാൽ
Preparation
ആദ്യം ശർക്കര ഉരുക്കാനായി വയ്ക്കാം ഇനി ഒരു പാനിൽ നെയ്യ് ഒഴിച്ചു ചൂടാക്കുക ഇതിലേക്ക് അരഞ്ഞുവെച്ച നേന്ത്രപ്പഴം ചേർത്ത് മിക്സ് ചെയ്യാം, പഴം നന്നായി ഉടയുമ്പോൾ തേങ്ങാ ചിരവിയത് ചേർക്കാം, നന്നായി മിക്സ് ചെയ്ത ശേഷം ശർക്കരപ്പാനി ഇതിലേക്ക് ഒഴിക്കാം ഇത് നല്ലപോലെ യോജിപ്പിച്ച് കഴിഞ്ഞാൽ ഏലക്കായ പൊടിയും എള്ളും ചേർക്കാം അടുത്തതായി റവയാണ് ചേർക്കേണ്ടത് റവ നന്നായി വേവിക്കണം ആവശ്യമെങ്കിൽ പാല് ഒഴിച്ച് കൊടുക്കാം, റവ നന്നായി വെന്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ ഈ മിക്സിനെ ബോളുകൾ ആക്കി മാറ്റാം ഈ ബോളുകൾ എല്ലാം ആവിയിൽ നന്നായി വേവിച്ചെടുക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World